Friday, March 29, 2024

HomeMain Storyപൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച കാർ മോഷ്ടാവ് പൊലീസിന്റെ വെടിയേറ്റു മരിച്ചു

പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച കാർ മോഷ്ടാവ് പൊലീസിന്റെ വെടിയേറ്റു മരിച്ചു

spot_img
spot_img

പി പി ചെറിയാൻ

ഹൂസ്റ്റൺ :മിസൗറി സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിലെ പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചു. ടെക്‌സാക്കോ ഗ്യാസ് സ്റ്റേഷന് മുന്നിൽ വച്ച് മോഷണം പോയ ഒരു വാഹനം പൊലീസ് കണ്ടു. പൊലീസിനെ കണ്ടതോടെ കാറിലൂണ്ടായിരുന്ന യുവാവ് വാഹനം നിർത്താതെ ഓടിച്ചു പോയി. വാഹനത്തെ പിന്തുടർന്ന പൊലീസ് വാഹനം തടഞ്ഞു. വാഹനത്തിൽ നിന്നിറങ്ങിയ യുവാവ് പൊലീസിനു നേരെ നിറയൊഴിച്ച ശേഷം ഓടി രക്ഷപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥയുടെ കാലിലും മുഖത്തും വേടിയേറ്റു. ഇവരെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി അക്രമിക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു. വിന്റർ ബ്രെയർ ഡ്രൈവിലെ ഒരു വീടിനു പിന്നീൽ നിന്ന് അക്രമിയെ പിടികൂടി. പൊലീസിനു നേരെ വീണ്ടും വെടിവച്ച അക്രമിക്കുനേരെ നാലു പൊലീസുകർ ഒരുമിച്ച് നിറയൊഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ഓട്ടോമാറ്റക് പിസ്റ്റളുകൾ അക്രമിയുടെ പക്കൽ നിന്നും കണ്ടെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments