Monday, August 8, 2022

HomeMain Storyമുതല കണ്ണീര്‍ ഒഴുക്കേണ്ട; യു.ഡി.എഫിലേക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം

മുതല കണ്ണീര്‍ ഒഴുക്കേണ്ട; യു.ഡി.എഫിലേക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം

spot_img
spot_img

കോഴിക്കോട്: ഇടതു മുന്നണിയിലെ അസ്വസ്ഥത മുതലെടുത്ത് യു.ഡി.എഫ് വിട്ടുപോയ ഘടകക്ഷികളെ മുന്നണിയിലേക്ക് തിരികെ എത്തിക്കണമെന്ന പ്രമേയം കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചിരുന്നു. ഏകപക്ഷീയ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തരാണെന്നും ഈ അവസരം മുതലെടുക്കണമെന്നുമായിരുന്നു പ്രമേയത്തില്‍ പറഞ്ഞിരുന്നത്. കേരള കോണ്‍ഗ്രസ് എം, എല്‍.ജെ.ഡി എന്നിവരുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം. എന്നാല്‍ എല്‍.ഡി.എഫ് വിടേണ്ട ഒരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കി ഈ രണ്ട് കക്ഷികളും രംഗത്ത് എത്തുകയും ചെയ്തു.

എല്‍.ഡി.എഫില്‍ ല്‍ ഞങ്ങള്‍ പൂര്‍ണ്ണ തൃപ്തരാണെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ എം.എല്‍.എയുമായ സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കിയത്. ഇടതുപക്ഷമെന്നത് ഹൃദയപക്ഷമാണ്. ജോസ് കെ മാണി ഇന്ന് ഇടതുപക്ഷത്തെ ഏറ്റവും കരുത്തനായ നേതാവാണ്. ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ കരുതലാണ് ഇടതുപക്ഷമെന്നും അദ്ദേഹം വ്യക്തമാക്കി.

”കോണ്‍ഗ്രസിന് ഇപ്പോളാണോ നേരം വെളുത്തത്. ഞങ്ങളെ പറ്റി ഓര്‍ത്ത് കോണ്‍ഗ്രസ് മുതല കണ്ണീര്‍ ഒഴുക്കേണ്ടതില്ല. തകര്‍ന്ന കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥ ഇന്ന് കേരളം കാണുന്നുണ്ട്. എന്തിനാണ് ഞങ്ങളെ പുറത്താക്കിയതെന്നാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ടത്.ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തണമെന്ന് കോണ്‍ഗ്രസിനു തോന്നി തുടങ്ങിയത് വലിയ അത്ഭുതമാണ്. ഇടതുപക്ഷമെന്നത് ഹൃദയപക്ഷമാണ്. ജോസ് കെ മാണി ഇന്ന് ഇടതുപക്ഷത്തെ ഏറ്റവും കരുത്തനായ നേതാവാണ്. ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ കരുതലാണ് ഇടതുപക്ഷം…” സ്റ്റീഫന്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇടതുമുന്നണി വിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും വ്യക്തമാക്കി. മുന്നണിക്കകത്ത് യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ ആശയങ്ങളുമായി ചേര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എയുടെ പരിഹാസം.

”ഇടതുമുന്നണി വിട്ട് വരുന്നവരേ സ്വീകരിക്കും. ചിന്തന്‍ ശിവിറിലെ തീരുമാനങ്ങളില്‍ ഒന്നാണിത്.ചിതയിലേക്കെടുക്കാന്‍ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോണ്‍ഗ്രസ്. ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്…” പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments