Friday, March 29, 2024

HomeMain Storyനന്ദി പറഞ്ഞ്, രാഷ്ട്രപതി സ്ഥാനത്ത് നിന്നു പടിയിറങ്ങുന്ന റാംനാഥ് കോവിന്ദ്‌

നന്ദി പറഞ്ഞ്, രാഷ്ട്രപതി സ്ഥാനത്ത് നിന്നു പടിയിറങ്ങുന്ന റാംനാഥ് കോവിന്ദ്‌

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്തോട് നന്ദി പറഞ്ഞ്, രാഷ്ട്രപതി സ്ഥാനത്ത് നിന്നു പടിയിറങ്ങുന്ന റാംനാഥ് കോവിന്ദ്. അഞ്ച് വര്‍ഷം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും അദ്ദേഹം നന്ദി പറഞ്ഞു. വിടവാങ്ങല്‍ പ്രസം?ഗത്തിലായിരുന്നു റാംനാഥ് കോവിന്ദിന്റെ വാക്കുകള്‍.

നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് കൊല്ലം മുമ്പ് രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞുയി. രാജ്യത്തിന്റെ ആകെ സഹകരണവും പ്രവാസി ഇന്ത്യാക്കാരുടെ സ്‌നേഹവും ലഭിച്ചു.

എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്.

സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. സൈനികരുമായുള്ള കൂടിക്കാഴ്ചകള്‍ പ്രചോദനാത്മകമായിരുന്നു.

അംബേദ്കര്‍ അടക്കമുള്ളവരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ജനാധിപത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടികളേയും അദ്ദേഹം അഭിനന്ദിച്ചു. ബാല്യകാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓര്‍ത്തെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments