Sunday, August 7, 2022

HomeNewsIndiaപാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച പ്രതാപനും രമ്യയും ഉള്‍പ്പടെ നാല് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച പ്രതാപനും രമ്യയും ഉള്‍പ്പടെ നാല് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

spot_img
spot_img

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്യം ടാഗോര്‍, ജ്യോതിമണി എന്നിവരെയാണ് സ്പീക്കര്‍ ഓം ബിര്‍ല സസ്‌പെന്‍ഡ് ചെയ്തത്.

വിലക്ക് മറികടന്ന് പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാണിച്ചതിനാണ് നടപടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധമാകാമെന്നും അകത്ത് പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിക്കാന്‍ പാടില്ലെന്നുമാണ് സ്പീക്കര്‍ അറിയിച്ചിരുന്നത്.

എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത് ഭയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ലമെന്റില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുകയാണ് എം.പിമാര്‍ ചെയ്തതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments