ലൊസാഞ്ചലസ് : കലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. യോസെമിറ്റി ദേശീയോദ്യാനത്തിലെ വിഖ്യാതമായ ഭീമന് സെക്കോയ മരങ്ങള്‍ക്കു തൊട്ടടുത്തു വരെ തീനാളങ്ങളെത്തി.
മരിപോസ കൗണ്ടിയില്‍ മിഡിപൈന്സ് പട്ടണത്തിനു സമീപം വെള്ളിയാഴ്ച തുടങ്ങിയ കാട്ടുതീ ആളിപ്പടര്‍ന്ന് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. വേനലില്‍ ഉണങ്ങി നില്ക്കുന്ന മരങ്ങളിലേക്ക് തീപ്പൊരി പറന്നു വീണ് തീ വലുതാകുകയാണ്. ഞായറോടെ 52 ചതുരശ്ര കിലോമീറ്റര്‍ കാട് കത്തിയമര്‍ന്നു.
സിയെറ നെവാഡ മലയടിവാരത്തിനടുത്തായി താമസിക്കുന്ന 6000 പേരെ ഒഴിപ്പിച്ചു. പത്തോളം വീടുകള്‍ കത്തിനശിച്ചു. കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം മരിപോസയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഷ്ണതരംഗം മൂലം യു എസിന്റെ പലഭാഗങ്ങളിലും താപനില ഉയര്‍ന്നു.