Friday, April 19, 2024

HomeMain Storyസെക്സ് ചെയ്തിട്ട് ഒരുപാട് നാളായി; അവിഹിത ബന്ധം നിഷേധിച്ച് ഇലോണ്‍ മസ്‌ക്‌

സെക്സ് ചെയ്തിട്ട് ഒരുപാട് നാളായി; അവിഹിത ബന്ധം നിഷേധിച്ച് ഇലോണ്‍ മസ്‌ക്‌

spot_img
spot_img

വാഷിങ്ങ്ടണ്‍: ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. മാധ്യമ വാര്‍ത്തകള്‍ പൂര്‍ണമായും അസംബന്ധമാണെന്നും ബ്രിന്നും താനും സുഹൃത്തുക്കളാണെന്നും തങ്ങള്‍ രണ്ടുപേരും കഴിഞ്ഞ രാത്രി പോലും പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തതാണെന്നും മസ്‌ക് വ്യക്തമാക്കി.

മൂന്നുവര്‍ഷത്തിനിടെ ആകെ രണ്ട് തവണ മാത്രമേ ബ്രിന്നിന്റെ ഭാര്യ നിക്കോള്‍ ഷാനഹാനെ കണ്ടിട്ടുള്ളൂ. ഈ രണ്ട് സമയത്തും നിരവധിപേര്‍ ചുറ്റുമുണ്ടായിരുന്നു. അതില്‍ പ്രണയമൊന്നുമില്ല മസ്‌ക് വാര്‍ത്തയ്ക്ക് നല്‍കിയ മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

സെര്‍ജി ബ്രിന്നിനൊപ്പം കഴിഞ്ഞ ദിവസമെടുത്ത ഫോട്ടോയും മസ്‌ക് സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടു. തന്നെക്കുറിച്ച് ഇത്തരം വാര്‍ത്തകള്‍ വരുന്നതില്‍ താന്‍ നിരാശനാണ്. അത് തീര്‍ത്തും മോശമാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ തന്നെ കുറിച്ചുള്ള ഒട്ടും പ്രധാനമല്ലാത്ത ലേഖനങ്ങള്‍ പോലും ആളുകള്‍ ക്ലിക്ക് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ഗൂഗിള്‍ സഹസ്ഥാപകനും കോടീശ്വരനുമായ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യ നിക്കോള്‍ ഷാനഹാനും ഇലോണ്‍ മസ്‌കും തമ്മില്‍ അടുപ്പത്തിലാണെന്ന് വാള്‍ സ്ട്രീറ്റ് ജേണലാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭാര്യയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായിരുന്ന മസ്‌കും ബ്രിന്നും സൗഹൃദം അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മസ്‌കിന് നിക്കോള്‍ ഷാനഹാനുമായി 2021 മുതല്‍ ബന്ധമുണ്ടെന്നറിഞ്ഞ ബ്രിന്‍ ഈവര്‍ഷം ആദ്യം വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും, വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു. മയാമിയില്‍ നടന്ന ആര്‍ട്ട് ബേസലില്‍ വച്ചാണ് മസ്‌കും ഷാനഹാനും തമ്മില്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും മറ്റൊരു ചടങ്ങില്‍ വച്ച് മസ്‌ക് ബ്രിന്നിനോട് ക്ഷമാപണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

2008ല്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായ ഹസ്തം നീട്ടിയത് ബ്രിന്നായിരുന്നു. മസ്‌കിന്റെ കമ്പനികളില്‍ ബ്രിന്നിന് എത്രത്തോളം നിക്ഷേപം ഉണ്ടെന്നു വ്യക്തമല്ല. ബ്ലൂംബര്‍ഗ് പട്ടിക അനുസരിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌കിന് 242 ബില്യന്‍ ഡോളറുടെ ആസ്തിയുണ്ട്. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ബ്രിന്നിന് 94.6 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments