Thursday, April 18, 2024

HomeNewsIndia'വല്യേട്ടന്‍' രാഷ്ട്രീയക്കാരുടെ ഫോണുകള്‍ ചോര്‍ത്തുന്നു; മാര്‍ഗരറ്റ് ആല്‍വ

‘വല്യേട്ടന്‍’ രാഷ്ട്രീയക്കാരുടെ ഫോണുകള്‍ ചോര്‍ത്തുന്നു; മാര്‍ഗരറ്റ് ആല്‍വ

spot_img
spot_img

ന്യൂ ഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ. ‘വല്യേട്ടന്‍’ രാഷ്ട്രീയക്കാരുടെ ഫോണുകള്‍ ചോര്‍ത്തുകയാണെന്നും ബി.ജെ.പിയിലെ ചില സുഹൃത്തുക്കളുമായി സംസാരിച്ചശേഷം ഫോണ്‍ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ചില ബി.ജെ.പി നേതാക്കളെ വിളിച്ചശേഷം ഫോണ്‍ എടുക്കാനും വിളിക്കാനും കഴിയാതായതായും ഫോണ്‍ ശരിയായി കിട്ടിയാല്‍ ബി.ജെ.പി, തൃണമൂല്‍, ബി.ജെ.ഡി കക്ഷികളിലെ ഒരു എം.പിയെയും ഇനി വിളിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും ആല്‍വ കഴിഞ്ഞ ദിവസം പൊതുമേഖല ടെലികോം കമ്പനികളായ ബി.എസ്.എന്‍.എല്ലിനെയും എം.ടി.എന്‍.എല്ലിനെയും അഭിസംബോധന ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആല്‍വക്കെതിരെ എന്‍.ഡി.എ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments