Friday, April 19, 2024

HomeMain Storyസൗദി കിരീടവകാശി ബിന്‍ സല്‍മാനെ ഫ്രാന്‍സില്‍ നിയമ വഴിയില്‍ കുടുക്കാന്‍ നീക്കം

സൗദി കിരീടവകാശി ബിന്‍ സല്‍മാനെ ഫ്രാന്‍സില്‍ നിയമ വഴിയില്‍ കുടുക്കാന്‍ നീക്കം

spot_img
spot_img

പാരിസ്: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഫ്രാന്‍സിലെ കോടതിയില്‍ പരാതി. ഫ്രഞ്ച് സന്ദര്‍ശനത്തിലാണ് ബിന്‍ സല്‍മാന്‍. ഈ വേളയില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ടാണ് പരാതി ലഭിച്ചിരിക്കുന്നത്. ബിന്‍ സല്‍മാന് നയതന്ത്ര പരിരക്ഷ ലഭിക്കുമെന്നും ഇല്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

നയതന്ത്ര പരിരക്ഷ ലഭിക്കുന്ന ഗണത്തിലാണ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടുക എങ്കില്‍ നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ബിന്‍ സല്‍മാന് വ്യാഴാഴ്ച അത്താഴ വിരുന്ന് ഒരുക്കിയിരിക്കെയാണ് നിയമ നടപടി മറുഭാഗത്ത് നടക്കുന്നത്.

ഗ്രീസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിന്‍ സല്‍മാന്‍ യൂറോപ്പിലെത്തിയത്. ഖഷോഗി വധത്തിന് ശേഷം ബിന്‍ സല്‍മാന്റെ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനമാണിത്. ഗ്രീക്ക് സന്ദര്‍ശനം കഴിഞ്ഞ് പാരിസിലെത്തിയിരിക്കെയാണ് പരാതി. പാരിസിലെ കോടതിയിലാണ് പരാതി ലഭിച്ചിരിക്കുന്നത്. 42 പേജുള്ള പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

2018 ഒക്ടോബറില്‍ തുര്‍ക്കിയിലെ ഇസ്താബൂളിലുള്ള സൗദി കോണ്‍സുലേറ്റിലാണ് ഏറ്റവും ഒടുവില്‍ ജമാല്‍ ഖഷോഗിയെ കണ്ടിട്ടുള്ളത്. ബിന്‍ സല്‍മാനെ നിശിതമായി വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്ന സൗദി മാധ്യമപ്രവര്‍ത്തകനാണ് ഖഷോഗി. വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു. വിവാഹം ചെയ്യാന്‍ പോകുന്ന വനിതയ്ക്കൊപ്പം കോണ്‍സുലേറ്റില്‍ എത്തിയതായിരുന്നു ഖഷോഗി.

വിവാഹത്തിന് ആവശ്യമായ ചില രേഖകള്‍ ശരിപ്പെടുത്താന്‍ കോണ്‍സുലേറ്റിലെത്തിയതായിരുന്നു ഖഷോഗി. പ്രതിശ്രുത വധുവിനെ പുറത്തിരുത്തി ഖഷോഗിയെ ഉദ്യോഗസ്ഥര്‍ അകത്തേക്ക് വിളിക്കുകയായിരുന്നു. പിന്നീട് ഖഷോഗിയെ ആരും കണ്ടിട്ടില്ല. പ്രതിശ്രുത വധു ഏറെ നേരം കാത്തിരുന്ന ശേഷം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

തുര്‍ക്കി പോലീസ് കേസ് അന്വേഷിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയും ചെയ്തു. ഖഷോഗിയെ ബലം പ്രയോഗിച്ച് ഒരു സംഘം കൊണ്ടുപോകുന്നതാണ് കണ്ടത്. പിന്നീട് ഇദ്ദേഹത്തെ കൊലപ്പെടുത്തി എന്നാണ് കരുതുന്നത്. സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് സൗദിയില്‍ 20 പേര്‍ക്കെതിരെ പ്രത്യേക വിചാരണ നടത്തി പ്രതികളെ ശിക്ഷിച്ചിരുന്നു.

സൗദി ഉദ്യോസ്ഥരാണ് ഖഷോഗിയെ കൊലപ്പെടുത്തിയത് എന്നാണ് പിന്നീട് വന്ന വാര്‍ത്തകള്‍. തുര്‍ക്കിയിലെ അന്വേഷണം അടുത്തിടെ അവസാനിപ്പിച്ചു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് തുര്‍ക്കി ഭരണകൂടം ബിന്‍ സല്‍മാനെ പ്രതിസന്ധിയിലാക്കുന്ന അന്വേഷണം അവസാനിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ബിന്‍ സല്‍മാനെ പ്രതിസന്ധിയിലാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. ബിന്‍ സല്‍മാന് സംഭവത്തില്‍ പങ്കില്ലെന്ന് സൗദി വ്യക്തമാക്കുകയും ചെയ്തിരുന്നു.

പാരിസ് കേന്ദ്രമായുള്ള ഡൗണ്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് ബിന്‍ സല്‍മാനെതിരെ പാരിസ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ബിന്‍ സല്‍മാനെ അറസ്റ്റ് ചെയ്യണമെന്നാണ് അവരുടെ ആവശ്യം. അറബ് രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സംഘടനയാണ് ഡൗണ്‍. എന്നാല്‍ സൗദിയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളെ അനാവശ്യമായി പ്രതിസന്ധിയിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വിമര്‍ശനമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments