Saturday, April 19, 2025

HomeMain Storyകോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; റെക്കോര്‍ഡിട്ട് മീരാഭായ് ചാനു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; റെക്കോര്‍ഡിട്ട് മീരാഭായ് ചാനു

spot_img
spot_img

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചാനുവിന് സ്വര്‍ണം നേടി. സ്വര്‍ണ നേട്ടം ഗെയിംസില്‍ റെക്കോര്‍ഡോടെയാണ്. ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടവും. സ്‌നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മീരാബായ് തന്റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്.

ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചാനു സ്വര്‍ണം ഉറപ്പിച്ചിരുന്നു.

ചാനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആകെ 201 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഭാരദ്വേഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ നിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

ചാനുവിന് അഭിനന്ദനവുമായി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ചനുവിനെ അഭിനന്ദിച്ചത്. അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അഭിമാനമായെന്നും ഗെയിംസ് റെക്കോര്‍ഡോടെ ചനു സ്വര്‍ണം നേടിയതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചാനുവിന്റെ നേട്ടം വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമാണെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments