Tuesday, April 29, 2025

HomeMain Storyബൈഡനു വീണ്ടും കോവിഡ്, ഔദ്യോഗിക പരിപാടികള്‍ റദ്ദുചെയ്തു

ബൈഡനു വീണ്ടും കോവിഡ്, ഔദ്യോഗിക പരിപാടികള്‍ റദ്ദുചെയ്തു

spot_img
spot_img

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി : പ്രസിഡൻറ് ബൈഡനു വീണ്ടും കോവിഡ് പോസിറ്റീവ് ആണെന്ന് ശനിയാഴ്ച (ജൂലൈ 30)വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു .ജൂലൈ 21നാണ് ബൈഡനു കോവിഡ് പോസിറ്റീവ് ആണെന്ന് ആദ്യം കണ്ടെത്തിയത് .കാര്യമായിരോഗലക്ഷണങ്ങളൊന്നും അന്ന്ബൈഡൻ പ്രകടിപ്പിച്ചിരുന്നില്ല.കോവിഡിനുള്ള പ്രതിരോധ മരുന്നുകൾ ബൈഡനു നൽകിയിരുന്നു .


കോവിഡ റിസൾട് നെഗറ്റീവ് ആയതിനുശേഷം വീണ്ടും കർമ്മ രംഗത്തേക്ക് ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ശനിയാഴ്ച ബൈഡനു വീണ്ടും കോവിഡ് പോസിറ്റീവാണെന്നു ഫിസിഷ്യൻ ഡോക്ടർ കെവിൻ ഒ കോണർ സ്ഥിരീകരിച്ചത്
പൂർണ്ണ വാക്സിനേഷനും രണ്ട് ബൂസ്റ്റർ ഡോസും എടുത്തിട്ടുള്ള ബൈഡനു ഇപ്പോഴും കാര്യമായി രോഗലക്ഷണങ്ങളൊന്നു ഇല്ലന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

വീട്ടിലേക്ക് മടങ്ങുന്നതിനും നേരത്തെ തയാറാക്കിയിട്ടുള്ള പരിപാടികളും നെഗറ്റീവ് ടെസ്റ്റ് റിസൾട് ലഭിക്കുന്നതുവരെ റദ്ദ് ചെയ്തതായും അറിയിച്ചിട്ടുണ്ട് .സെൽഫ് ക്വാറന്റൈനിലാണെങ്കിലും ഔദ്യോഗീക ഭരണ കാര്യങ്ങളെല്ലാം ഓൺലൈനിലൂടെ നിർവഹിക്കുന്നുണ്ട് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments