പി പി ചെറിയാൻ
ന്യൂയോർക്ക് : സംസ്ഥാനത്ത് മങ്കിപോക്സിന്റെ പ്രഭവ കേന്ദ്രമെന്നു കരുതുന്ന ന്യൂയോർക്ക് നഗരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരം മങ്കി പോക്സിഡന്റെ പ്രഭവ കേന്ദ്രമാണെന്നും, രോഗം പടരുന്നത് മന്ദഗതിയിലാക്കാനാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി
ന്യൂയോർക്ക് നഗരത്തിൽ ഏകദേശം 150,000 പേർക്ക് നിലവിൽ കുരങ്ങുപനി പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മേയർ എറിക് ആഡംസും നഗരത്തിലെ ആരോഗ്യ-മാനസിക വിഭാഗം കമ്മീഷണർ ഡോ. അശ്വിൻ വാസനും വ്യക്തമാക്കി.
നേരത്തെ ഹൂസ്റ്റണിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.