ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത് ഗെയിംസില്‍ പുരുഷന്മാരുടെ സൈകിളിംഗ് മത്സരത്തിനിടെ ദാരുണമായ അപകടം. ബ്രിടീഷ് സൈകിളിംഗ് താരം ജോ ട്രൂമാന്‍ ഓസ്ട്രേലിയയുടെ മാത്യു ഗ്ലേറ്റ്സറുമായി കൂട്ടിയിടിച്ച് ട്രാകില്‍ വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഗ്ലേറ്റ്സറുമായി കൂട്ടിയിടിച്ച് ട്രൂമാന്‍ ട്രാകില്‍ വീഴുന്നതും അബോധാവസ്ഥയിലാകുന്നതും ദൃശ്യങ്ങളില്‍ കാണാം. വേദിയില്‍ ഉണ്ടായിരുന്ന മെഡികല്‍ സംഘം ഉടന്‍ തന്നെ ട്രൂമാനെ പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ താരത്തെ വീല്‍ചെയറില്‍ തുടര്‍ ചികിത്സയ്ക്ക് കൊണ്ടുപോയി. ഗ്ലേറ്റ്സറും വീണെങ്കിലും അദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും പറ്റിയില്ല.
വീഴ്ചയ്ക്ക് ശേഷം ജോ ട്രൂമാന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കിയതായും റിപോര്‍ടുകള്‍ പറയുന്നു. സ്‌കാനിംഗില്‍ കഴുത്തെല്ല് പൊട്ടിയതായി കണ്ടെത്തിയതിനാല്‍ കോമണ്‍വെല്‍ത് ഗെയിംസിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.