പി.പി. ചെറിയാന്‍
ഗാല്‍വസ്റ്റന്‍: ഡിക്കിന്‍സണ്‍ സിറ്റി കൗണ്‍സില്‍ അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എച്ച്. സ്‌ക്കോട്ട് അപ്‌ലെ കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ അന്തരിച്ചു. ഓഗസ്റ്റ് രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പാണ് മാസ്ക്ക് ധരിക്കുന്നതിനെതിരേയും, വാക്‌സിനേറ്റ് ചെയ്യുന്നതിനെതിരേയും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തിയായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ വ്യക്തി കൂടിയായിരുന്നു സ്‌ക്കോട്ട്.
ഗാല്‍വസ്റ്റന്‍ ആശുപത്രിയില്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രവേശിപ്പിച്ചത്. ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
സ്‌ക്കോട്ടിന്റെ ഭാര്യ മെലിസക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിറ്റി കൗണ്‍സില്‍ അംഗത്തിന്റെ അകാല വിയോഗത്തില്‍ ഡിക്കിന്‍സണ്‍ മേയര്‍ സീന്‍ സ്ക്കിപ്‌വര്‍ത്ത് അനുശോചിച്ചു.
സ്‌ക്കോട്ടിന്റെ പേരില്‍ ഗൊ ഫണ്ട് മി പേജ് ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായം കുടുംബത്തിനു വളരെ ആശ്വാസമാകുമെന്ന് മേയര്‍ പറഞ്ഞു. 30,000 ഡോളറാണ് ലക്ഷ്യമിട്ടിരിക്കുന്നത്.