ലഖ്‌നൗ: സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായ ലഖ്‌നൗവിലെ മര്‍ദനത്തില്‍ ടാക്‌സി ഡ്രൈവറും യുവതിയും വിശദീകരണവുമായി രംഗത്ത്. ലഖ്‌നൗ നഗരത്തിലെ നടുറോഡില്‍വെച്ച് മര്‍ദനമേറ്റ ടാക്‌സി െ്രെഡവര്‍ ഷഹാദത്ത് അലിയും ഇദ്ദേഹത്തെ മര്‍ദിച്ച പ്രിയദര്‍ശിനിയുമാണ് വിവിധ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
ടാക്‌സി ഡ്രൈവറെ മര്‍ദിച്ച സംഭവം താന്‍ ആത്മരക്ഷാര്‍ഥം ചെയ്തതാണെന്നാണ് യുവതിയുടെ വിശദീകരണം. ‘സിഗ്‌നലില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞ സമയത്താണ് കാര്‍ എന്റെ ദേഹത്ത് മുട്ടിയത്. അതിനുശേഷം ഞാന്‍ അയാളെ അടിക്കുകയും ഫോണ്‍ തകര്‍ക്കുകയും ചെയ്തു.
പോലീസും നാട്ടുകാരുമെല്ലാം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. ബാക്കിയുള്ളവരെല്ലാം കാഴ്ചക്കാരായി നില്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടി സ്വയംരക്ഷക്കായി ഒന്നും ചെയ്യാന്‍ പാടില്ലേ’ പ്രിയദര്‍ശിനി ചോദിച്ചു.
ഡ്രൈവറെ മര്‍ദിച്ചതിന് താന്‍ മാപ്പ് ചോദിച്ചിട്ടില്ലെന്നും അത് അയാള്‍ക്ക് അര്‍ഹിച്ചതാണെന്നും യുവതി വ്യക്തമാക്കി.
‘െ്രെഡവര്‍ക്ക് എന്താണ് സംഭവിച്ചത്, അതെല്ലാം ഞാന്‍ ചെയ്തതാണ്. എനിക്ക് അതില്‍ ഖേദമില്ല. അയാള്‍ ഒരു കുറ്റവാളിയാണ്. കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ ഇത്തരത്തിലുള്ള ഉപദ്രവങ്ങള്‍ നേരിടുന്നു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍ പോലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ സംഭവത്തിലും എനിക്കെതിരെയാണ് എഫ്.ഐ.ആര്‍. കവര്‍ച്ചാക്കുറ്റം ചുമത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞാന്‍ കൊള്ളയടിക്കുമോ’ യുവതി ചോദിച്ചു.
അതിനിടെ, യുവതിയുടെ മര്‍ദനത്തിനിരയായ െ്രെഡവര്‍ ഷഹാദത്ത് അലിയും സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. ‘ഞാന്‍ വീട്ടിലേക്ക് പോകുന്നവഴിയാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതി തിരികെ വന്ന് എന്നെ മര്‍ദിക്കുകയായിരുന്നു. അപകടകരമായാണ് വാഹനമോടിച്ചതെന്ന യുവതിയുടെ വാദം തെറ്റാണ്. എന്നാല്‍ സംഭവത്തില്‍ പോലീസ് ആദ്യം യുവതിയുടെ ഭാഗം മാത്രമാണ് കേട്ടത്.
എന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. എന്റെ മുതലാളിയുടെ മൊബൈല്‍ഫോണ്‍ യുവതി തകര്‍ത്തിരുന്നു. കാറിനും കേടുപാടുണ്ടായി. 60,000 രൂപയുടെ നഷ്ടമാണുണ്ടായത്. മാത്രമല്ല, കാറിലെ ഡാഷ്‌ബോര്‍ഡിലുണ്ടായിരുന്ന പണം കവര്‍ച്ചചെയ്യാനും ശ്രമിച്ചു’ ഷഹാദത്ത് അലി വിശദീകരിച്ചു.
‘ സ്ത്രീകളെ അടിക്കാന്‍ എന്റെ വീട്ടില്‍ പഠിപ്പിച്ചിട്ടില്ല. ഞാന്‍ ഒരു നല്ല കുടുംബത്തിലുള്ളയാളാണ്. ഒരുസ്ത്രീയെയും അടിക്കരുതെന്നാണ് എന്റെ മാതാവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗം. അത് നിങ്ങള്‍ക്കും അറിയാം’യുവാവ് പറഞ്ഞു.
ജൂലായ് 30ന് ലഖ്‌നൗ കൃഷ്ണ നഗര്‍ മേഖലയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. യുവതി െ്രെഡവറെ കാറില്‍നിന്ന് വലിച്ചിറക്കി പൊതിരെ തല്ലുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ യുവതി റോഡ് മുറിച്ചുകടക്കുന്ന മറ്റൊരു സിസിടിവി ദൃശ്യവും പുറത്തുവന്നു. എന്നാല്‍ ഈ ദൃശ്യങ്ങളിലൊന്നും യുവതിയെ വാഹനമിടിച്ചതായി കണ്ടില്ലെന്നാണ് ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ട്.
അതേസമയം, സംഭവത്തില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തെന്ന വിവരം പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. #അൃൃലേെഘൗരസിീംഏശൃഹ എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങായി.
ഇതിനുപിന്നാലെയാണ് യുവതിക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.