Thursday, November 14, 2024

HomeNewsKeralaവിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

spot_img
spot_img

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതിയും ഭര്‍ത്താതവും, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചാണ് നടപടി. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറിനെ പിരിച്ചിവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. നേരത്തെ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വകുപ്പുതല അന്വേഷണത്തില്‍ കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതാണെന്നും വകുപ്പിന്റെ അന്തസിന് ഇടിവുണ്ടായെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. അതിനുള്ള വകുപ്പുണ്ടെന്നും അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിനെതിരേ ശക്തമായ നടപടി കൈക്കൊള്ളുന്ന ഗവണ്‍മെന്റാണിതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിലും പുറത്തും വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ ഇത് നല്ലൊരു സന്ദേശമാണ്.

പോലീസ് നടപടിക്രമവുമായി ഇതിന് ബന്ധമില്ല. സര്‍ക്കാരിനുള്ള അധികാരം ഉപയോഗിച്ച് നടപടി സ്വീകരിച്ചു. പോലീസിനുള്ള അധികാരം ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് പിരിച്ചുവിടുന്നത് അത്യപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല. പിരിച്ചുവിട്ടതിനാല്‍ പെന്‍ഷനോ മറ്റ് ഈനുകൂല്യങ്ങളോ ഇനി കിരണിന് ലഭിക്കില്ല. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.

ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments