പി.പി. ചെറിയാന്‍
ഡാളസ്: ഡാളസില്‍ കോവിഡ് വ്യാപിക്കുകയും, കൗണ്ടി ജഡ്ജി ഹൈ റിസ്ക് ലവല്‍ ആയ റെഡ് സോണിലേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടും, വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനെ എതിര്‍ത്ത് ഡാളസ് ബെയ്‌ലര്‍ ആശുപത്രിയുടെ മുന്നിലേക്ക് നൂറുകണക്കിന് പേര്‍ മാര്‍ച്ച് നടത്തി.
ഓഗസ്റ്റ് ഏഴിനായിരുന്നു പ്രകടനം. ഇത് വീക്ഷിക്കുന്നതിനു റോഡിന് ഇരുവശത്തും ധാരാളം പേര്‍ കൂടിനിന്നിരുന്നു.
ഡാളസിലെ പ്രധാന അഞ്ച് ഹോസ്പിറ്റല്‍ സിസ്റ്റം ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ മന്‍ഡേറ്റ് നല്‍കിയതാണ് ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരെ പ്രകോപിച്ചത്.
ബെയ്‌ലര്‍ സ്‌കോട്ട് ആന്‍ഡ് വൈറ്റ്, മെതഡിസ്റ്റ് ഹെല്‍ത്ത് സിസ്റ്റം, ടെക്‌സസ് ഹെല്‍ത്ത് റിസോഴ്‌സ്, ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഇന്‍ ഡാളസ്, കുക്ക് ചില്‍ഡ്രന്‍സ് (ഫോര്‍ട്ട് വര്‍ത്ത്) എന്നീ ആശുപത്രികളാണ് ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്കിയത്.

ശനിയാഴ്ച രാവിലെ പ്രതിഷേധക്കാര്‍ ഫെയര്‍ പാര്‍ക്കിന്റെ ഇരുവശവും അണിനിരന്ന് “സ്റ്റോപ്പ് മാന്‍ഡേറ്റ്’ എന്ന് എഴുതിയ പ്ലാക്കാര്‍ഡ് ഉയര്‍ത്തി. വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് തങ്ങളുടെ സ്വാതന്ത്ര്യത്തില്‍പെട്ടതാണെന്ന് ഇവര്‍ പറഞ്ഞു.
റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ഹോണ്‍ അടിച്ച് ഇവരെ പ്രോത്സാഹിപ്പിച്ചിരുന്നു. മാസ്ക് ധരിക്കാത്തിനു ആശുപത്രി ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടാല്‍ അതു രോഗികളെ ബാധിക്കുമെന്നു പ്രകടനക്കാര്‍ പറഞ്ഞു.
മാസ്ക് ധരിക്കുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും ഗവണ്‍മെന്റിന്റെ അന്ത്യശാസനമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.