Sunday, September 15, 2024

HomeMain Storyഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസിന് സെപ്റ്റംബര്‍ 21 വരെ നിരോധനം ഏര്‍പ്പെടുത്തി കാനഡ

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസിന് സെപ്റ്റംബര്‍ 21 വരെ നിരോധനം ഏര്‍പ്പെടുത്തി കാനഡ

spot_img
spot_img

പി.പി.ചെറിയാന്‍

ടൊറന്റൊ: ഇന്ത്യയില്‍ നിന്നും കാനഡയിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 വരെ നിരോധിച്ചതായി കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി അറിയിച്ചു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സ്വകാര്യ വിമാന സര്‍വീസുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.

പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡായുടെ നിര്‍ദേശപ്രകാരമാണ് ഏപ്രില്‍ 22 മുതല്‍ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 22 മുതല്‍ പല തവണ ദീര്‍ഘിപ്പിച്ച നിരോധനം ഓഗസ്റ്റ് 21 ന് അവസാനിക്കാനിരിക്കെയാണു പുതിയ ഉത്തരവ്.

അതേസമയം കാനഡ തങ്ങളുടെ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് തയാറാക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അടുത്ത മാസം തന്നെ വിദേശത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് കാനഡ വാക്‌സീന്‍ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

വാക്‌സീന്‍ നല്‍കുന്നതില്‍ കാനഡ ലോകത്തിലെ ഏതു രാജ്യങ്ങളേക്കാളും മുന്നിലാണ്. ജൂലൈ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ചു കാനഡയിലെ പന്ത്രണ്ടു വയസ്സിനു മുകളിലുള്ള 81 ശതമാനം പേര്‍ക്കും വാക്‌സീന്‍ നല്‍കി കഴിഞ്ഞു.

അതില്‍ 68 ശതമാനം പേര്‍ക്ക് രണ്ടു ഡോസും നല്‍കിയിട്ടുണ്ട്. കാനഡയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ അധികൃതര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments