തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. ദേശീയ പതാകയെ അവഹേളിച്ചുവെന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബി.ജെ.പി പ്രവര്‍ത്തകരുടെ ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടെ കെ. സുരേന്ദ്രന്‍ പതാക ഉയര്‍ത്തുകയായിരുന്നു. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായത് മനസ്സിലായത്. ഇതോടെ പതാക താഴെയിറക്കി ശരിയാക്കി വീണ്ടും ഉയര്‍ത്തി.