Wednesday, November 6, 2024

HomeMain Storyഭീകരതയുടെ കരുത്തില്‍ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങള്‍ ശാശ്വതമല്ലെന്ന് മോദി

ഭീകരതയുടെ കരുത്തില്‍ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങള്‍ ശാശ്വതമല്ലെന്ന് മോദി

spot_img
spot_img

ന്യൂഡല്‍ഹി: ഭീകരതയുടെ കരുത്തില്‍ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങള്‍ ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാനെ നേരിട്ട് പരാമര്‍ശിക്കാതെയാണ് മോദിയുടെ ശക്തമായ വാക്കുകള്‍.

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വിനാശകരമായ ആശയസംഹിതകളെക്കുറിച്ചുള്ള ഭീതിയിലാണ് ലോകം ഇപ്പോഴെന്നും മോദി പറഞ്ഞു.

ഭീകരതയ്ക്കും വിനാശകരമായ ശക്തികള്‍ക്കും താല്‍ക്കാലികമായി മേധാവിത്വം നേടാന്‍ കഴിഞ്ഞേക്കും. എന്നാല്‍ എല്ലാ കാലത്തും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. മാനവസമൂഹത്തെ എന്നും അടിച്ചമര്‍ത്തി വയ്ക്കാന്‍ കഴിയില്ല. വിശ്വാസത്തെ തകര്‍ക്കാന്‍ ഭീകരതയ്ക്ക് കഴിയില്ല.

സോമനാഥ ക്ഷേത്രം പലതവണ തകര്‍ക്കപ്പെട്ടു. വിഗ്രഹങ്ങള്‍ നശിപ്പിച്ചു. ക്ഷേത്രം പൂര്‍ണമായി തുടച്ചുനീക്കാനും ശ്രമിച്ചു.

എന്നാല്‍ എല്ലാതരം വിനാശകരമായ ആക്രമണങ്ങളെയും അതിജീവിച്ച് കൂടുതല്‍ ശോഭയോടെ ക്ഷേത്രം ഉയര്‍ന്നുവന്നു. ഇതാണ് നമുക്ക് ആത്മവിശ്വാസം തരുന്നതെന്നും മോദി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments