കാബൂള്‍: താലിബാനെതിരെ പ്രതിരോധം തീര്‍ത്ത് അഫ്ഗാന്‍ സേന. അന്ദറാബ് മേഖലയില്‍ താലിബാനുമായി അഫ്ഗാന്‍ സേനയുടെ പോരാട്ടം തുടരുകയാണ്.
അഫ്ഗാനിസ്ഥാനിലെ ഫജ്‌റ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ താലിബാന്റെ ജില്ലാ തലവന്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.
അതേസമയം താലിബാനോട് ചെറുത്ത് നില്‍പ്പ് നടത്തുന്ന അഫ്ഗാന്‍ സേനയിലെ ഒരാള്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.
ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം താലിബാന്‍ സേന പഞ്ച്ഷീര്‍ പ്രവിശ്യ കൂടി വളഞ്ഞിരിക്കുകയാണ്. പാഞ്ച്ഷിര്‍ താലിബാന് ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ
പാഞ്ച്ഷിറില്‍ താലിബാനെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുന്നവരുടെ കൂട്ടത്തില്‍ അഷ്‌റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സലായുമുണ്ട്.