Thursday, March 28, 2024

HomeMain Storyശ്രീറാം വെങ്കട്ടരാമന് റിട്രോഗ്രേഡ് അംനീഷ്യ, ഉത്തരവാദപ്പെട്ട ജോലി ചെയ്യാന്‍ യോഗ്യനല്ലന്ന് പരാതി

ശ്രീറാം വെങ്കട്ടരാമന് റിട്രോഗ്രേഡ് അംനീഷ്യ, ഉത്തരവാദപ്പെട്ട ജോലി ചെയ്യാന്‍ യോഗ്യനല്ലന്ന് പരാതി

spot_img
spot_img

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ പുതിയ കളക്ടര്‍ ചുമതല ഏറ്റെടുത്ത ശ്രീറാം വെങ്കിട്ടരാമന് റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗം ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന് ഉത്തരവാദപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇദ്ദേഹം യോഗ്യതയില്ലെന്നും എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കി.

ശ്രീറാം വെങ്കട്ടരാമനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് സലീം മടവൂര്‍ സെന്‍ട്രല്‍ പരാതി നല്‍കിയിരിക്കുന്നത്.

മദ്യലഹരിയില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പത്രപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐഎഎസ് പദവി ദുരുപയോഗം ചെയ്ത് കേസ്സില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഗൂഢാലോചന നടത്തിയതായി അദ്ദേഹം പറയുന്നു.

അപകടം ഉണ്ടാക്കിയ ശേഷം പോലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്തസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് അയച്ചപ്പോഴും ജയില്‍ ഡോക്ടറെ സ്വാധീനിച്ച് ജയില്‍വാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇദ്ദേഹം യോഗ്യനല്ലെന്ന് സലീം മടവൂര്‍ ചൂണ്ടിക്കാട്ടി.

സസ്‌പെന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കിട്ടരാമിനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടം ഛങ 20011/5/90ഋേെ േ(ഉ) ഉമലേറ 4.11.1992 ന്റെയും ഉത്തരവ് നമ്പര്‍ 20011/4/92 അഹടഹഹ ഉമലേറ 28/3/2000 ന്റെയും പരസ്യമായ ലംലനമാണെന്നും സലീം മടവൂര്‍ പറയുന്നു.

2012 ല്‍ സിവില്‍ സര്‍വീസിലെത്തിയ ശ്രീറാം 2016 ല്‍ ഡെപ്യൂട്ടി സെക്രട്ടറി/അണ്ടര്‍ സെക്രട്ടറി റാങ്കിലെത്തി. 2020-23 ല്‍ ഇദ്ദേഹം ജോയന്റ് സെക്രട്ടറി അല്ലെങ്കില്‍ ജില്ലാ മജിസ്‌ട്രേട്ട് (കലക്ടര്‍) പദവിയിലെത്തണം. 2024-28 ല്‍ ജില്ലാ കലക്ടര്‍/സ്പഷ്യല്‍ സെക്രട്ടറി/ഡയരക്ടര്‍ പദവി വഹിക്കണം.

അതായത് പദവി കൊടുക്കല്‍ നിര്‍ബന്ധമാണെങ്കില്‍ പോലും ഇദ്ദേഹത്തിന് ബഷീര്‍ കൊലപാതകക്കേസ്സിന്റെ വിചാരണ തീര്‍ന്ന് 2028 നകം കലക്ടര്‍ സ്ഥാനം കൊടുത്താല്‍ മതിയെന്നിരിക്കെ ഇപ്പോള്‍ കലക്ടറാക്കിയത് തിടുക്കപ്പെട്ടുള്ള തീരുമാനമാണ് എന്ന് സലിം മടവൂര്‍ ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments