Tuesday, August 9, 2022

HomeMain Storyപ്രതിഷേധം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി

പ്രതിഷേധം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി

spot_img
spot_img

ആലപ്പുഴ: പ്രതിഷേധങ്ങള്‍ കനത്തതോടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി. സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ സ്ഥാനത്താണ് ശ്രീറാമിനെ മാറ്റി നിയമിച്ചത്. ശ്രീറാമിനെ വീണ്ടും കലക്ടര്‍ സ്ഥാനത്ത് നിയമിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് മാറ്റം.

സപ്ലൈക്കോയുടെ കൊച്ചി ഓഫീസിലായിരിക്കും ശ്രീറാമിന്റെ പ്രവര്‍ത്തന കേന്ദ്രം. ശ്രീറാമിന് പകരം കൃഷ്ണ തേജയെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. പ്രളയകാലത്ത് ആലപ്പുഴ ജില്ലാ കളക്ടറായിരുന്നു കൃഷ്ണ തേജ്.

മാധ്യമ പ്രവര്‍ത്തകനായിരുന്ന ബഷീര്‍ കൊലപാതകക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ പത്ര പ്രവര്‍ത്തക യൂണിയനടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2019 ലാണ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ മദ്യ ലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments