Thursday, April 24, 2025

HomeMain Storyഅഭിമാനമായി പെണ്‍പട; ലോണ്‍ ബോളില്‍ സുവര്‍ണ ചരിത്രമെഴുതി ഇന്ത്യ

അഭിമാനമായി പെണ്‍പട; ലോണ്‍ ബോളില്‍ സുവര്‍ണ ചരിത്രമെഴുതി ഇന്ത്യ

spot_img
spot_img

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍. ലോണ്‍ബോള്‍സ് ഫോര്‍സ് വിഭാഗത്തിലാണ് ഇന്ത്യയുടെ പെണ്‍പുലികള്‍ ചരിത്രമെഴുതിയത്. ഫൈനലില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടം. ശക്തമായ പോരാട്ടത്തിനൊടുവില്‍ 17-10 എന്ന പോയിന്റിനാണ് ഇന്ത്യയുടെ ചരിത്ര നേട്ടം.

ലൗലി ചൗബി, പിന്‍കി, നയന്‍മോനി സയ്കിയ, രൂപ റാണി ട്രിക്കി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം സമ്മാനിച്ചത്. ഈ ഇനത്തില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നത് ഇതാദ്യമായാണ്. 2021ല്‍ ആദ്യം ലീഡെടുക്കാന്‍ ഇന്ത്യക്കായെങ്കിലും ശക്തമായി തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക 2-1ന്റെ ലീഡെടുത്തു. വിട്ടുകൊടുക്കാതെ ഇന്ത്യയുടെ വനിതാ ടീം പൊരുതി മൂന്നാം എന്‍ഡില്‍ 2-2 ഒപ്പത്തിനൊപ്പമെത്തി. ഇതോടെ മത്സരം കൂടുതല്‍ ആവേശകരമായി.

നാലാം എന്‍ഡില്‍ 3-2ന്റെ ലീഡിലേക്കെത്തി ഇന്ത്യ പ്രതീക്ഷ കാത്തു. അഞ്ചാം എന്‍ഡിലും മികവ് കാട്ടി 4-2ന്റെ ലീഡ് നേടി ഇന്ത്യ മെഡലിലേക്കടുത്തു. ആറാം എന്‍ഡില്‍ ഇന്ത്യ 7-2 എന്ന നിലയിലേക്ക് ലീഡുയര്‍ത്തി. ഏഴാം എന്‍ഡിലും ആധിപത്യം തുടര്‍ന്ന ഇന്ത്യ 8-2ന്റെ ലീഡിലേക്കെത്തി. എട്ടാം എന്‍ഡ് അവസാനിക്കുമ്പോള്‍ 8-4 എന്ന നിലയിലേക്കെത്തി. ശക്തമായി തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക 8-6 എന്ന നിലയിലേക്കെത്തി.

10-ാം എന്‍ഡില്‍ 8-8 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക സമനില പിടിച്ചു. 2-8 എന്ന നിലയില്‍ നിന്നാണ് 8-8 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയെത്തിയത്. 11-ാം എന്‍ഡില്‍ ദക്ഷിണാഫ്രിക്ക 10-8ന് മുന്നിലെത്തി. 12-ാം എന്‍ഡില്‍ വീണ്ടും സമനില പിടിച്ച് ഇന്ത്യ 10-10. മികവ് തുടര്‍ന്ന് 15-10ന്റെ ലീഡും ഇന്ത്യക്ക് നേടാനായി. സ്വര്‍ണ്ണത്തോടടുത്ത് പൊരുതിയ ഇന്ത്യ 17-10 എന്ന പോയിന്റോടെ ചരിത്ര സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തുകയായിരുന്നു.

സെമിയില്‍ ന്യൂസീലന്‍ഡിനെ 16-13 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ച് കഴിഞ്ഞു. പുരുഷന്മാരുടെ ലോങ്ജംപില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനസ് യഹിയയും ഫൈനലിലെത്തിയിട്ടുണ്ട്. ആദ്യ ശ്രമത്തില്‍ 8.5 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ഫൈനല്‍ സീറ്റുറപ്പിച്ചത്. അതേ സമയം 7.68 മീറ്റര്‍ ചാടിയാണ് അനസിന്റെ ഫൈനല്‍ പ്രവേശനം. വ്യാഴാഴ്ചയാണ് ഫൈനല്‍ മത്സരം നടക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments