Saturday, April 19, 2025

HomeMain Storyമങ്കിപോക്‌സ് ഇല്ലിനോയ്‌സിലും;പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു

മങ്കിപോക്‌സ് ഇല്ലിനോയ്‌സിലും;പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു

spot_img
spot_img

പി പി ചെറിയാന്‍

ചിക്കാഗോ: മങ്കിപോക്‌സ് ഇല്ലിനോയ് സംസ്ഥാനത്തു വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുകയാണെന്ന് ഗവര്‍ണ്ണര്‍ ജെ.ബി പ്രിറ്റ് സ്‌ക്കര്‍ തിങ്കളാഴ്ച അറിയിച്ചു.

മങ്കി പോക്‌സിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡിസാസ്റ്റര്‍ ഏരിയായായി ക്ലാസിഫൈ ചെയ്യുകയാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇല്ലിനോയെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും പറഞ്ഞു. 520 കേസ്സുകളാണ് സംസ്ഥാനത്തു സ്ഥിരീകരിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് സംസ്ഥാനത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 1300 പേര്‍ക്കാണ് ഇവിടെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാമതായി കാലിഫോര്‍ണിയ, ഇവിടെ 800 പേര്‍ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് ഒന്നിന് ലഭ്യമായ കണക്കുകള്‍ അനുസരിച്ചു അമേരിക്കയില്‍ ഇതുവരെ 51000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇല്ലിനോയ് സംസ്ഥാനത്ത് ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധമാണ് രോഗം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗവര്‍ണ്ണറുടെ വിജ്ഞാപനത്തില്‍ പറയുന്നത്. മങ്കിപോക്‌സിനെതിരായ വാക്‌സിന്‍ ഉടനെ സംസ്ഥാനത്തു ലഭ്യമാകുമെന്നും ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments