Tuesday, April 16, 2024

HomeMain Storyമന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ തുടര്‍ നടപടികള്‍ തടഞ്ഞു

മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ തുടര്‍ നടപടികള്‍ തടഞ്ഞു

spot_img
spot_img

കൊച്ചി: ഗതാഗത വകുപ്പ് ആന്റണി രാജുവിനെതിരായ തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ തുടര്‍നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി.

പ്രഥമ ദൃഷ്ട്യാ കേസില്‍ ഹര്‍ജിക്കാരന് അനുകൂലമായ ഒരു കാര്യം തനിക്ക് കാണാന്‍ കഴിയുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടാണ് ഹൈക്കോടതി ഒരു മാസത്തേക്ക് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. ഒപ്പം തന്നെ രണ്ടാം എതിര്‍കക്ഷിയായ മുന്‍ ശിരസ്താദാര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എ എ സിയാദ് റഹ്‌മാനാണ് ഹര്‍ജി പരിഗണിച്ചത്.

നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് ആന്റണി രാജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ വിചാരണകോടതിയില്‍ നിന്നും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഹര്‍ജി. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയില്‍ സൂക്ഷിച്ച തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്നാണ് അന്ന് അഭിഭാഷകനായിരുന്ന മന്ത്രിക്കെതിരായ കേസ്.

1994 ലാണ് കേസിനാസ്പദമായ സംഭവം. 2006 ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെ ആകെയുള്ള 29 സാക്ഷികളില്‍ എല്ലാവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. മറ്റ് പ്രതികളെല്ലാം തന്നെ 60 വയസ്സിന് മുകളിലുള്ളവരാണ്. ഇത് കോടതിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments