തായ്പേയ് സിറ്റി: തായ് വാന് ചുറ്റും അണിനിരന്ന് ചൈനീസ് സൈന്യം. യുദ്ധത്തിനുള്ള സാധ്യതകളാണ് മുന്നിലുള്ളതെന്നാണ് സൂചന. ചൈന സര്‍വ സന്നാഹവുമായിട്ടാണ് വരുന്നത്. ഈ മേഖലയില്‍ സംഘര്‍ഷ സാധ്യത ശക്തമായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ അടക്കമുള്ള വഴിമാറ്റിയിരിക്കുകയാണ്. സംഘര്‍ഷം കുറയ്ക്കാന്‍ ചൈന താല്‍പര്യപ്പെടുന്നില്ലെന്ന് വ്യക്തമാണ്.
നാന്‍സി പെലോസിയുടെ മുന്നറിയിപ്പും കൂടിയായതോടെ പ്രശ്നം വീണ്ടും വഷളായിരിക്കുകയാണ്. തായ് വാന് അതിര്‍ത്തിയില്‍ സര്‍വ സന്നാഹവുമായി ചൈന കാത്തിരിക്കുകയാണ്. തായ് വാനും സൈന്യത്തോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ യുദ്ധക്കപ്പലുകളും ഹെലികോപ്ടറുകളും തായ് വാന്റെ സമുദ്ര മേഖലയിലാണ് ഇപ്പോള്‍ ഉള്ളത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചൈനയ്ക്കുംതായ് വാനും ഇടയിലുള്ള മീഡിയന്‍ ലൈനിന്റെ പാതി ദൂരം ചൈനീസ് സൈന്യം പിന്നിട്ട് കഴിഞ്ഞു. മുമ്പൊരിക്കലും സംഭവിക്കാത്ത കാര്യമാണ്. ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രകോപനമായിട്ടാണ് തായ്വാന്‍ ഇതിനെ കാണുന്നത്. ഈ ലൈന്‍ ഒരു അനൗദ്യോഗിക നിയന്ത്രണ രേഖയാണ്. ബെയ്ജിങും തായ്പേയും പരസ്പരം ഇതിനെ ബഹുമാനിച്ചിരുന്നു.
യുഎസ്സിന്റെ ഭാഗത്ത് നിന്നൊരു സന്ദര്‍ശനം കൂടി വന്നതോടെ എല്ലാം ചൈന മറക്കുകയായിരുന്നു. ഇനിയൊരിക്കലും തായ് വാനുമായുള്ള ബന്ധം പഴയത് പോലെയാവില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം തായ്വാന്റെ സൈന്യം ചൈനയ്ക്ക് റേഡിയോ സിഗ്‌നല്‍ വഴി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. പട്രോള്‍ സൈന്യത്തെയും രംഗത്തിറക്കി. നാവിക സേനയും വന്‍ കപ്പലുകളും സമുദ്രത്തില്‍ നിന്ന് തൊടുക്കാന്‍ സാധിക്കുന്ന മിസൈല്‍ സംവിധാനവും തായ് വാന്‍ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. ചൈന പറഞ്ഞിട്ടും പിന്‍മാറുന്നില്ലെന്നാണ് തായ്വാന്റെ പരാതി.
ദുഷ്ട ശക്തിയായ അയല്‍വാസിയെന്നാണ് ചൈനയെ തായ് വാന്റെ പ്രസിഡന്റ് സു സെങ് ചാങ് വിശേഷിപ്പിച്ചത്. തങ്ങളുടെ സമുദ്രപാത തന്നെ അവര്‍ പ്രശ്നങ്ങള്‍ക്കായി തിരഞ്ഞെടുത്തെന്നും, ലോകത്തിന് തന്നെ അത് പ്രശ്നമായി മാറിയിരിക്കുകയാണെന്ന് സെങ് ചാങ് പറഞ്ഞു. തായ്വാന് മാത്രമല്ല ജപ്പാനും വലിയ പ്രശ്നങ്ങളാണ് ചൈനയുടെ സൈനിക അഭ്യാസം കൊണ്ടുണ്ടായിരിക്കുന്നത്. അഞ്ച് മിസൈലുകളാണ് ജാപ്പനീസ് സമുദ്ര മേഖലയില്‍ പതിച്ചത്. തായ് വാന് മുകളിലൂടെ പറന്നാണ് ഇത് ജപ്പാനില്‍ പതിച്ചത്.