Tuesday, April 16, 2024

HomeMain Storyകോവിഡ് വര്‍ദ്ധന; കേരളത്തില്‍ വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി

കോവിഡ് വര്‍ദ്ധന; കേരളത്തില്‍ വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തില്‍ ആണ് ആറ് മാസത്തേക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

എല്ലാ പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ നല്‍കണം. ചടങ്ങുകളില്‍ സംഘാടകര്‍ സാനിറ്റൈസര്‍ നല്‍കണം. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ഇന്നലെ 1,113 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി നല്‍കാന്‍ തീരുമാനമായിരുന്നു.വാക്സിനേഷന്‍ അമൃത് മഹോത്സവ് എന്ന പേരില്‍ 75 ദിവസം നീണ്ടു നില്‍ക്കുന്ന വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ജൂലായ് 15 മുതലാണ് ബൂസ്റ്റര്‍ വിതരണം ആരംഭിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികം പ്രമാണിച്ചാണ് വാക്സിനേഷന്‍ യജ്ഞം.18 ഉം അതിന് മുകളിലും പ്രായമുള്ളവരില്‍ 8% ഉം, 60 വയസും അതില്‍ മുകളിലുമുള്ളവരില്‍ 27% പേരുമാണ് ബൂസ്റ്റര്‍ സ്വീകരിച്ചിട്ടുള്ളത്. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ 75 ദിവസം സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 75 ദിവസം നീണ്ടു നില്‍ക്കുന്ന വാക്സിനേഷന്‍ ഡ്രൈവാണിത്.

രാജ്യത്ത് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 15 വയസിനും 59 വയസിനും ഇടയില്‍ പ്രായമുള്ള 77 കോടി ആളുകള്‍ ഉണ്ട്. ഇതില്‍ 1% ആളുകള്‍ മാത്രമാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്. ബാക്കിയുള്ളവരിലേക്ക് വാക്സിന്‍ എത്തിക്കാനാണ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments