Friday, April 19, 2024

HomeMain Storyഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

spot_img
spot_img

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക്. നിലവിലെ ജലനിരപ്പ് 138.95 അടിയിലെത്തി. ജലനിരപ്പ് താഴാത്തതിനെത്തുടര്‍ന്ന് അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചു. രാവിലെ 10 മണി മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളും 60 സെന്റിമീറ്റര്‍ അധികം ഉയര്‍ത്തും.

സെക്കന്‍ഡില്‍ 4957 ഘനയടി വെള്ളമാകും പുറത്തേക്ക് ഒഴുക്കുക. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

ഈ സാഹചര്യത്തില്‍ ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. രാവിലെ 10.00 മണി മുതല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ നം.2, 3, 4 എന്നിവ 80 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 150 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൌണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

അതേസമയം, വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഇന്ന് രാവിലെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. നിലവില്‍ 774.20 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. സെക്കന്‍ഡില്‍ 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്.

പത്തനംതിട്ടയില്‍ കക്കി – ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. നാല് ഷട്ടറുകളാണ് തുറക്കുക. ഇതുവഴി 100 ക്യൂമെക്‌സ് ജലം ഒഴുക്കി വിടും. പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചല്‍ വാലി, കണമല, അരയാഞ്ഞിലിമണ്‍, കുറുബന്‍മൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറന്‍മുള, ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍ കടപ്ര, നിരണം മേഖലയില്‍ പമ്പ നദീ തിരത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments