Saturday, April 20, 2024

HomeNewsIndiaഅയോധ്യ ഭൂമി ഇടപാട്: ബിജെപി നടത്തിയത് വ്യാപക അഴിമതിയെന്ന് കോണ്‍ഗ്രസ് വക്താവ്

അയോധ്യ ഭൂമി ഇടപാട്: ബിജെപി നടത്തിയത് വ്യാപക അഴിമതിയെന്ന് കോണ്‍ഗ്രസ് വക്താവ്

spot_img
spot_img

ലഖ്‌നോ: അയോധ്യ ഭൂമി തുച്ഛമായ വിലക്ക് വാങ്ങുകയും രാമജന്മഭൂമി ട്രസ്റ്റിന് വില്‍ക്കുകയും ചെയ്തതിലൂടെ ബി.ജെ.പി കൊയ്തത് വന്‍ ലാഭമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ്. ഭൂമിയിടപാടില്‍ പങ്ക് വഹിച്ചത് ഭൂമാഫിയകളല്ലെന്നും ബി.ജെ.പി നേതാക്കളാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ സുപ്രിയ ആരോപിച്ചു. ട്രസ്റ്റിന് ലഭിച്ച സഹായധനത്തിലും വ്യാപക അഴിമതി ബി.ജെ.പി നടത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസിലുള്ള നാല്‍പതോളം ബി.ജെ.പി എം.എല്‍.എമാരുടെ പേര് സുപ്രിയ പറഞ്ഞു. അയോധ്യ എം.എല്‍.എ വേദ് പ്രകാശ് ഗുപ്ത, മേയര്‍ ഋഷികേശ് ഉപാദ്ധ്യായ്, മുന്‍ എം.എല്‍.എയായിരുന്ന ഗോരഖ്‌നാഥ് എന്നിവരെ പ്രത്യേകം സൂചിപ്പിച്ചു.

’70 ഏക്കര്‍ ഭൂമി വാങ്ങി ഉയര്‍ന്ന വിലക്ക് ട്രസ്റ്റിന് വില്‍ക്കുകയും കൂടാതെ ചുറ്റുപാടുള്ള പ്രദേശങ്ങള്‍ കൈയ്യേറുകയും ചെയ്തിട്ടുണ്ട്. ഇത് ദലിതരുടെ ഭൂമിയായിരുന്നു. ഇതിന്റെ ഉടമകള്‍ ഇപ്പോള്‍ ബി.ജെ.പി നേതാക്കളാണ്. വ്യക്തമായ മോഷണമാണിത്. ദൈവത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുകയാണിവര്‍. കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ വിധിക്കായി കാത്തിരിക്കുകയാണ്’- സുപ്രിയ പറഞ്ഞു.

2021 മുതല്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഇടപെടുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന് കീഴില്‍ വരുന്ന അയോധ്യ വികസന സമിതിക്ക് ഒരിക്കല്‍ ഇത് പരസ്യമായി അംഗീകരിക്കേണ്ടിവരുമെന്നും സുപ്രിയ വെല്ലുവിളിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments