Tuesday, September 27, 2022

HomeNewsIndiaസ്വന്തമായി ഭൂമിയില്ല, സമ്പാദ്യം 2.23 കോടി മാത്രം: പ്രധാനമന്ത്രിയുടെ ആസ്തി വെളിപ്പെടുത്തി

സ്വന്തമായി ഭൂമിയില്ല, സമ്പാദ്യം 2.23 കോടി മാത്രം: പ്രധാനമന്ത്രിയുടെ ആസ്തി വെളിപ്പെടുത്തി

spot_img
spot_img

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തമായി ഒരിറ്റ് ഭൂമി പോലുമില്ല. ആകെ ആസ്തിമൂല്യം 2.23 കോടി രൂപയെന്ന് കണക്കുകള്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം, 2022 മാര്‍ച്ച് 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2,23,82,504 രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 26.13 ലക്ഷം അധികമാണ്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം, 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കള്‍ മോദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഗാന്ധിനഗറിലെ ഭൂമി കൂടി ദാനംചെയ്തതോടെ നിലവില്‍ സ്ഥാവര സ്വത്തുക്കളൊന്നുമില്ല.

2.23 കോടി രൂപയില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. സ്വന്തമായി വാഹനമില്ല. ബോണ്ടുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. എന്നാല്‍, 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. 2022 മാര്‍ച്ച് 31-ന് പ്രധാനമന്ത്രിയുടെ കൈയിലുള്ള പണം 35,250 രൂപയാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഓഫീസിലുള്ള നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 9,05,105 രൂപയാണ് മൂല്യം. 1,89,305 രൂപയുടെ മൂല്യമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുമുണ്ട്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് 2.54 കോടി രൂപയുടെ ജംഗമ വസ്തുക്കളും 2.97 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ട്. 29 കാബിനറ്റ് മന്ത്രിമാരില്‍ ധര്‍മേന്ദ്ര പ്രധാന്‍, ജ്യോതിരാദിത്യ സിന്ധ്യ, ആര്‍.കെ. സിങ്, ഹര്‍ദീപ് സിങ് പുരി, പര്‍ഷോത്തം രൂപാല, ജി. കിഷന്‍ റെഡ്ഡി എന്നിവരും ആസ്തി വിവരക്കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കാബിനറ്റ് മന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിയും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments