Saturday, April 20, 2024

HomeMain Story'ഹര്‍ ഘര്‍ തിരംഗ' തരംഗമായി; വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യ

‘ഹര്‍ ഘര്‍ തിരംഗ’ തരംഗമായി; വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യ

spot_img
spot_img

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് തുടക്കമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ലഖ്നൗവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയ്ന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്‌ലാഗ് ഓഫ് ചെയ്തു.

ഗുവാഹത്തിയില്‍ നടന്ന ഹര്‍ ഘര്‍ തിരംഗ പ്രഭാത് ഭേരി മാര്‍ച്ചില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പങ്കെടുത്തു. ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ തിരംഗ യാത്ര മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഫ്‌ലാ?ഗ് ഓഫ് ചെയ്തു. ഉത്തരാഖണ്ഡില്‍ തിരംഗ യാത്ര മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്തു.

തിരംഗ ക്യാമ്പെയ്നിന്റെ ഭാഗമായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ലഡാക്കിലെ 18,400 അടി ഉയരത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ഉത്തരാഖണ്ഡില്‍ 14,000 അടി ഉയരത്തിലും ഐടിബിപി ജവാന്മാര്‍ ദേശീയ പതാക ഉയര്‍ത്തി. ക്ഷേത്രനഗരമായ ബദരീനാഥിലും ഐടിബിപി ജവാന്മാരും ഭക്തരും നാട്ടുകാരും ചേര്‍ന്ന ത്രിവര്‍ണ പതാക ഉയര്‍ത്തി ക്യാമ്പെയ്നിന്റെ ഭാഗമായി. ആര്‍എസ്എസ് ആസ്ഥാനത്ത് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി

ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി കേരളത്തിലും പ്രമുഖര്‍ ദേശീയ പതാക ഉയര്‍ത്തി. ക്യാമ്പെയ്നിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഔദ്യോഗിക വസതിയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ചെറുതോണിയിലെ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി. നടന്‍ മോഹന്‍ലാല്‍ കൊച്ചി എളമക്കരയിലെ വീട്ടില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments