Tuesday, April 29, 2025

HomeMain Storyലോകത്തിലെ ഉയരം കൂടിയ പാലം ശ്രീനഗറില്‍, രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചു

ലോകത്തിലെ ഉയരം കൂടിയ പാലം ശ്രീനഗറില്‍, രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചു

spot_img
spot_img

ശ്രീനഗര്‍ : ലോകത്തിലെ ഉയരം കൂടിയ പാലം ശ്രീനഗറില്‍ പണി തീര്‍ന്നുവരുന്നു. ചെനാബ് നദിയില്‍ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചു. പാലം പൂര്‍ത്തിയാകുന്നതോടെ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ശ്രീനഗറിലേക്ക് ട്രെയിനുകള്‍ ചൂളം വിളിച്ചു ചെല്ലും.

1250 കോടി രൂപ മുടക്കി നിര്‍മിക്കുന്ന, 1.3 കിലോമീറ്റര്‍ നീളമുള്ള പാലം രണ്ടറ്റത്തു നിന്നും ഒരേസമയം പണിതുനീങ്ങുകയായിരുന്നു. 1,300 തൊഴിലാളികളും 300 എന്‍ജിനീയര്‍മാരും നിര്‍മാണത്തില്‍ പങ്കാളിയായി.

ചെനാബ് നദിക്ക് മുകളില്‍ 350 മീറ്റര്‍ ഉയരത്തിലുള്ള പാലത്തിന്റെ 98 % പണിയും പൂര്‍ത്തിയായി. നിര്‍മാണത്തിന്റെ എല്ലാ ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 30 മീറ്റര്‍ കൂടുതല്‍ ഉയരം ഉണ്ടാകും.

ഉധംപുര്‍ശ്രീനഗര്‍ബാരാമുള്ള റെയില്‍വേ സെക്ഷനില്‍ കട്രയില്‍നിന്നു ബനിഹാളിലേക്കുള്ള 111 കിലോമീറ്റര്‍ വരുന്ന പാതയുടെ ഭാഗമാണ് പാലം. 2004 ല്‍ തുടങ്ങിയ പാലംപണി കാറ്റ് തടസ്സമായതോടെ 2008 ല്‍ നിര്‍ത്തിവച്ചിരുന്നു. 120 വര്‍ഷമാണ് പാലത്തിന്റെ ആയുസ്സ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments