ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ഇത് ഐതിഹാസിക ദിനമാണെന്ന് ചൂണ്ടിക്കാട്ടി. ഭാരതത്തിന് പുതിയ ദിശകളിലേക്ക് നീങ്ങാനുള്ള സമയമായെന്ന് പറഞ്ഞ അദ്ദേഹം ഓരോ സ്വാതന്ത്ര്യസമരസേനാനികളെയും അനുസ്മരിച്ചാണ് അഭിസംബോധന ആരംഭിച്ചത്.
സമരത്തില്‍ പങ്കെടുത്ത ഓരോ സ്ത്രീകള്‍ക്കും പ്രത്യേകം ആദരമര്‍പ്പിച്ച പ്രധാനമന്ത്രി ഗാന്ധിജി, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കര്‍, വീര്‍ സവര്‍ക്കര്‍ എന്നിവരോട് ഞങ്ങള്‍ നന്ദിയുള്ളവരാണെന്ന് പ്രസംഗത്തില്‍ അനുസ്മരിച്ചു.
2047 ഓടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അഞ്ച് പ്രതിജ്ഞകളുമായി നാം മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു
മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
രാജ്യത്തിന് വേണ്ടി പോരാടിയ ആദിവാസികള്‍ക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25 വര്‍ഷ കാലയളവിലേക്കുള്ള അഞ്ചിന പരിപാടി പ്രധാനമന്ത്രി പ്രസംഗത്തില്‍ മുന്നോട്ടുവച്ചു. സമ്ബൂര്ണ വികസിത ഭാരതം, അടിമത്ത മനോഭാവത്തില് നിന്നുള്ള പരിപൂര്ണ മോചനം, പാരമ്ബര്യത്തിലുള്ള അഭിമാനം, ഐക്യവും അഖണ്ഡതയും, പൗരധര്മം പാലിക്കല്‍ എന്നിവയാണ് പ്രതിജ്ഞകളായി പ്രധാനമ ന്ത്രി മുന്നോട്ടുവെച്ചത്.
വികസിത ഇന്ത്യയെന്നതാവണം നമ്മുടെ ലക്ഷ്യം. അടിമത്തത്തെ പൂര്ണമായി ഉന്മൂലം ചെയ്യാന് കഴിയണം
ഇന്ന് രാജ്യത്തിന്റെ ഓരോ കോണിലും ത്രിവര്‍ണ പതാക പാറി കളിക്കുകയാണ്. 75 വയസിലേക്കുള്ള രാജ്യത്തിന്റെ നീണ്ട യാത്ര അത്ര എളുപ്പമായിരുന്നില്ല. ഈ വര്‍ഷങ്ങള്‍ ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ മുന്നേറി. ജനാധിപത്യത്തിന്റെ അമ്മയാണ് ഭാരതമെന്ന് നാം തെളിയിച്ചു, അദ്ദേഹംപറഞ്ഞു