Tuesday, April 22, 2025

HomeMain Storyറഷ്യന്‍ ക്രൂഡ് ഓയില്‍ ഗുജറാത്തില്‍ നിന്ന് അയച്ചതില്‍ അമേരിക്കയ്ക്ക് അതൃപ്തി

റഷ്യന്‍ ക്രൂഡ് ഓയില്‍ ഗുജറാത്തില്‍ നിന്ന് അയച്ചതില്‍ അമേരിക്കയ്ക്ക് അതൃപ്തി

spot_img
spot_img

ഗാന്ധിനഗര്‍: അമേരിക്ക റഷ്യക്കേര്‍പ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിലില്‍ നിന്നും നിര്‍മ്മിച്ച ഇന്ധനം ഉറവിടം മറച്ചുവെച്ച് അമേരിക്കയിലേക്ക് കയറ്റിയയച്ച നടപടിയില്‍ ഇന്ത്യയെ ആശങ്കയറിയിച്ച് യുഎസ്. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഗുജറാത്ത് തീരത്തുകൊണ്ടുവന്ന് ശുദ്ധീകരിച്ച ശേഷം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തതായി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയെ അറിയിച്ചുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര അറിയിച്ചു.

റഷ്യ യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ റഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ക്രൂഡ് ഓയില്‍, ശുദ്ധീകരിച്ച എണ്ണ, കല്‍ക്കരി, വാതകം അടക്കമുള്ള ഇന്ധനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ”ഇന്ത്യന്‍ തീരത്തുനിന്നും സംസ്‌കരിച്ച ഇന്ധനം കപ്പലില്‍ നിറച്ചശേഷം ലക്ഷ്യമില്ലാതെ ഉള്‍ക്കടലിലേക്ക് തിരിച്ചു. ഉള്‍ക്കടലിലെത്തിയപ്പോള്‍ ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് അത് ന്യൂയോര്‍ക്കിലേക്ക് തിരിച്ചു.” പത്ര പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ഉടന്‍ പ്രതികരിക്കാനില്ലെന്നാണ് ന്യൂഡല്‍ഹിയിലെ യുഎസ് എംബസി വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാണത്തിനായി ക്രൂഡ് ഓയില്‍ സംസ്‌കരിച്ചെടുക്കുകയാണുണ്ടായതെന്ന് പത്ര പറഞ്ഞു. എന്നാല്‍ ശുദ്ധീകരണത്തിനായി ഉപയോഗിച്ച പ്ലാന്റ് ഏതാണെന്നോ കയറ്റുമതിക്കായി ഉപയോഗിച്ച കപ്പല്‍ ആരുടേതാണെന്നോ പത്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments