Friday, April 19, 2024

HomeMain Storyഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി; മും​ബൈ​യി​ല്‍ കനത്ത ജാഗ്രത

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി; മും​ബൈ​യി​ല്‍ കനത്ത ജാഗ്രത

spot_img
spot_img

മും​ബൈ: രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ മും​ബൈ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ക്കു​മെ​ന്ന് ഭീ​ഷ​ണി.2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി.

മും​ബൈ ട്രാ​ഫി​ക്ക് പോ​ലീ​സി​ന്‍റെ വാ​ട്‌​സ്‌ആ​പ്പ് ന​മ്ബ​റി​ലേ​യ്ക്കാ​ണ് ഭീ​ഷ​ണി​സ​ന്ദേ​ശം എ​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ഫോ​ണ്‍ ന​മ്ബ​റി​ല്‍​നി​ന്നാ​ണ് സ​ന്ദേ​ശം അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ആറുപേ​ര്‍ ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ വ​ലി​യ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​ക്കു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി. ഒ​സാ​മ ബി​ന്‍ ലാ​ദ​നെ​യോ അ​ജ്മ​ല്‍ ക​സ​ബി​നെ​യോ അ​യ്മ​ന്‍ അ​ല്‍ സ​വാ​ഹി​രി​യെ​യോ വ​ധി​ച്ചാ​ല്‍ അ​വ​ര്‍​ക്കു പ​ക​രം പി​ന്നെ​യും ഒ​രു​പാ​ട് പേ​രു​ണ്ടാ​കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ല്‍ മും​ബൈ പോ​ലീ​സും മ​റ്റ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

2008ല്‍ ​മും​ബൈ ന​ഗ​ര​ത്തി​ല്‍ നാ​ലു ദി​വ​സ​ത്തോ​ളം നീ​ണ്ടു നി​ന്ന ഭീ​ക​രാ​ക്ര​മ​ണം മു​മ്ബെ​ങ്ങു​മി​ല്ലാ​ത്ത വി​ധം രാ​ജ്യ​ത്തെ ന​ടു​ക്കി​യി​രു​ന്നു. 166 ആ​ളു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments