Thursday, March 28, 2024

HomeMain Storyഅശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് സോണിയ

അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് സോണിയ

spot_img
spot_img

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി. സോണിയയുമായി ഇന്നലെ ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അധ്യക്ഷനാകണം എന്ന ആവശ്യം സോണിയ ഗാന്ധി മുന്നോട്ടുവച്ചത്. എന്നാല്‍ വിഷയത്തില്‍ ഗെഹ്ലോട്ട് പ്രതികരിച്ചിട്ടില്ല.

അധ്യക്ഷനാകാന്‍ ഇല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. ഇതേ നിലപാടാണ് ജി23 ക്കും ഉള്ളത്. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്ലോട്ടിന്റെ പേര് സജീവ ചര്‍ച്ചയാകുന്നത്.

ഇതിലൂടെ കുടുംബാധിപത്യം എന്ന വിമര്‍ശനത്തിന്റെ മുന ഒടിക്കാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. അശോക് ഗെഹ്ലോട്ടിനെ ഡല്‍ഹിയില്‍ എത്തിച്ച ശേഷം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനും ആലോചനയുണ്ട്. ഈ നീക്കത്തോട് ഗെഹ്ലോട്ട് താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിയതി അംഗീകരിക്കാനുള്ള പ്രവര്‍ത്തക സമിതി യോഗം 28ന് ചേരും. ചികിത്സക്കായി സോണിയ ഗാന്ധി വിദേശത്ത് പോകുന്നതിനാല്‍ ഓണ്‍ലൈനാണ് യോഗം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments