Thursday, March 28, 2024

HomeMain Storyഭീകരാന്തരീക്ഷത്തിനിടയിലും ഉക്രൈന് സ്വാതന്ത്ര്യദിന ആഘോഷം

ഭീകരാന്തരീക്ഷത്തിനിടയിലും ഉക്രൈന് സ്വാതന്ത്ര്യദിന ആഘോഷം

spot_img
spot_img

കീവ്: ഉക്രെയ്‌നിലെ ജനങ്ങള്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കീവിലെ സ്വാതന്ത്ര്യ ദിനത്തില്‍ സാധാരണയായി നഗര മധ്യത്തിലൂടെ ഒരു വലിയ സൈനിക പരേഡ് കാണാം. എന്നാല്‍തലസ്ഥാനത്തെ പൊതുപരിപാടികള്‍ നിരോധിച്ചിരിക്കുന്ന സാഹചര്യമാണ്.

രാജ്യത്ത് റഷ്യയുടെ അധിനിവേശം ആറാം മാസത്തിലെത്തി നില്‍ക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ഏത് ആക്രമണത്തിനും ശക്തമായ മറുപടി നല്‍കുമെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ അധിനിവേശ ക്രിമിയയിലെ സ്‌ഫോടനങ്ങള്‍ക്കും റഷ്യന്‍ രാഷ്ട്രീയ നിരൂപക ഡാരിയ ഡുഗിനയുടെ കൊലപാതകത്തിനും ശേഷം രാജ്യത്ത് ആശങ്കയുടെ നിമിഷങ്ങള്‍ സംജാതമായിരുന്നു. 1991 ഓഗസ്റ്റ് 24 നു ആണ് ഉക്രൈന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്.

”ഇന്ന് നമുക്കെല്ലാവര്‍ക്കും ഒരു പ്രധാന ദിവസമാണ്. അതുകൊണ്ട് തന്നെ ഈ ദിവസം, നിര്‍ഭാഗ്യവശാല്‍, നമ്മുടെ ശത്രുക്കള്‍ക്കും പ്രധാനമാണ്, ഉക്രെയ്‌നിലെ സായുധ സേന, ഞങ്ങളുടെ ഇന്റലിജന്‍സ്, പ്രത്യേക സേവനങ്ങള്‍, ആളുകളെ സംരക്ഷിക്കാന്‍ എല്ലാം ചെയ്യും കഴിയുന്നത്രയും. റഷ്യന്‍ ഭീകരതയുടെ ഏത് പ്രകടനത്തോടും ഞങ്ങള്‍ തീര്‍ച്ചയായും പ്രതികരിക്കും…” പ്രസിഡന്റ് സെലെന്‍സ്‌കി ജനങ്ങളോട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments