Tuesday, April 29, 2025

HomeMain Storyവിമാനടിക്കറ്റിന് അമിത ചാര്‍ജ്; പ്രവാസി അസോസിയേഷന്‍ കോടതിയില്‍

വിമാനടിക്കറ്റിന് അമിത ചാര്‍ജ്; പ്രവാസി അസോസിയേഷന്‍ കോടതിയില്‍

spot_img
spot_img

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റുകളുടെ അമിത വിലയെ ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജിയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (ഡി ജി സി എ) ഇടപെടണം എന്ന് ഡല്‍ഹി ഹൈക്കോടതി.

1937 ലെ എയര്‍ക്രാഫ്റ്റ് റൂള്‍സിലെ റൂള്‍ 135 (1) അവ്യക്തവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ആസ്ഥാനമായുള്ള കൂട്ടായ്മയായ കേരള പ്രവാസി അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് വിമാനക്കമ്പനികള്‍ യുക്തിരഹിതവും അമിതവും നിരോധിതവുമായ വിമാനക്കൂലി ഈടാക്കുന്നതായി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഇത് കാരണം തൊഴില്‍, ബിസിനസ്സ്, വിദ്യാഭ്യാസം എന്നിവയ്ക്കായി ഈ രാജ്യങ്ങളിലേക്ക് പോകാനും തിരിച്ചുവരാനും ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ ഗുരുതരമായ തടസങ്ങള്‍ നേരിടുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. അത്തരം അമിതമായ വിമാനക്കൂലികള്‍ ഒരു ഗതാഗത മാര്‍ഗമെന്ന നിലയില്‍ വിമാന യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അതുവഴി ഗള്‍ഫ് രാജ്യങ്ങളിലേക്കോ പുറത്തേക്കോ ഉള്ള ഇന്ത്യന്‍ യാത്രക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.

എയര്‍ക്രാഫ്റ്റ് റൂള്‍സിലെ റൂള്‍ 135 (4), 1937 (റൂള്‍സ്) എയര്‍ലൈന്‍ റൂള്‍ 135 (1) പ്രകാരം അമിതമായ താരിഫ് സ്ഥാപിക്കുകയോ ഒളിഗോപോളിസ്റ്റിക് പ്രാക്ടീസില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഡിജിസിഎയെ അധികാരപ്പെടുത്തുന്നുണ്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ വിമാന കമ്പനികള്‍ക്ക് താരിഫ് സ്ഥാപിക്കുന്നതിന് ചട്ടങ്ങളിലെ റൂള്‍ 135 (1) പ്രകാരം നല്‍കിയിരിക്കുന്ന ഏകപക്ഷീയവും അനിയന്ത്രിതവുമായ അധികാരങ്ങള്‍ കാരണം പ്രസ്തുത വ്യവസ്ഥ ഫലപ്രദമല്ലാതായി. വിമാനക്കമ്പനി സ്ഥാപിച്ച താരിഫുകള്‍ സംബന്ധിച്ചോ റൂള്‍ 135 (1) റദ്ദാക്കിയതിലോ അടിയന്തര ഇടക്കാല ഇളവ് വേണമെന്നാണ് കേരള പ്രവാസി അസോസിയേഷന്റെ ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്.

ചട്ടം 135 (1) ചോദ്യം ചെയ്ത് ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്നത് ഇതാദ്യമായിരിക്കാം എന്നാണ് എന്‍ആര്‍ഐ അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് കേരള പ്രവാസി അസോസിയേഷന്‍. യു എ ഇ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ കേരള പ്രവാസി അസോസിയേഷന് ഘടകങ്ങള്‍ ഉണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments