Friday, March 29, 2024

HomeMain Storyമനുഷ്യ മരണം തടയാന്‍ ജെല്ലിഫിഷില്‍ പ്രതീക്ഷയര്‍പ്പിച്ച് ശാസ്ത്രലോകം

മനുഷ്യ മരണം തടയാന്‍ ജെല്ലിഫിഷില്‍ പ്രതീക്ഷയര്‍പ്പിച്ച് ശാസ്ത്രലോകം

spot_img
spot_img

മാഡ്രിഡ്: ചിരഞ്ജീവികളെ കുറിച്ച് പുരാണങ്ങളിലും ഇതിഹാസങ്ങളിലും വിവരണമുണ്ട്. മനുഷ്യന് അമരത്വം കൈവരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇതില്‍ ഉത്തരം കണ്ടെത്തുന്നതിനുള്ള വര്‍ഷങ്ങളായുള്ള അന്വേഷണത്തില്‍ ജെല്ലിഫിഷില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം.

ചെറുപ്പം വീണ്ടെടുക്കാനുള്ള ജെല്ലിഫിഷിന്റെ കഴിവാണ് ശാസ്ത്രലോകത്തെ ഇതിലേക്ക് തിരിക്കുന്നത്. ജെല്ലിഫിഷിന്റെ ജനിതക ഘടന പരിശോധിച്ച് മനുഷ്യന്റെ കാലചക്രം നീട്ടുന്നതിനുള്ള വഴി തേടാന്‍ സാധിക്കുമോ എന്നാണ് സ്പാനിഷ് ഗവേഷകര്‍ മുഖ്യമായി നോക്കുന്നത്.

ജെല്ലി ഫിഷിന്റെ ജനിതക ശ്രേണിയാണ് മുഖ്യമായി ഗവേഷണത്തിന് വിധേയമാക്കുന്നത്. ഇതിലൂടെ ജീവിത ചക്രം നീട്ടുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്ത് പലതരത്തിലുള്ള ജെല്ലിഫിഷുകളുണ്ട്. ഹ്രസ്വകാലം മാത്രം ജീവിക്കുന്നവയും ദീര്‍ഘകാലം ജീവിക്കുന്നവയും ഇതില്‍ ഉള്‍പ്പെടുന്നു. മുതിര്‍ന്നശേഷം ചെറുപ്പം വീണ്ടെടുക്കാന്‍ കഴിയുന്ന ‘അമരത്വമുള്ള’ ജെല്ലിഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്.

ഉഷ്ണമേഖലകളില്‍ കാണപ്പെടുന്ന ഇവയെ പരീക്ഷണത്തിന് വിധേയമാക്കാനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്. ‘ഇമോര്‍ട്ടല്‍ ജെല്ലിഫിഷുകള്‍’ എന്ന് അറിയപ്പെടുന്ന ഇവയുടെ ജനിതകഘടന പരിശോധിച്ച് മനുഷ്യന്റെ കാലചക്രം നീട്ടുന്നതിന് അനുകൂലമായ തുമ്പ് കണ്ടെത്തുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം. സ്പെയിനിലെ ഒവീഡോ സര്‍വകലാശാലയാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments