Thursday, September 19, 2024

HomeMain Story11 വയസ്സുകാരിയുടെ മൃതദേഹം കട്ടിലിനടിയിൽ കഴുത്ത് ഞെരിച്ച നിലയിൽ

11 വയസ്സുകാരിയുടെ മൃതദേഹം കട്ടിലിനടിയിൽ കഴുത്ത് ഞെരിച്ച നിലയിൽ

spot_img
spot_img

പി.പി ചെറിയാൻ

ഹൂസ്റ്റൺ :ശനിയാഴ്ച ഹൂസ്റ്റണിലെ പസദേന അപ്പാർട്ട്‌മെന്റിൽ വച്ച് 11 വയസ്സുകാരിയെ കഴുത്തുഞെരിച്ച് ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പസദേന പോലീസ് അന്വേക്ഷണം ആരംഭിച്ചു

മെയിനിലെ 1000 ബ്ലോക്കിലെ വീട്ടിൽവെച്ചാണ് മരിയ ഗോൺസാലസ് എന്ന കുട്ടി കൊല്ലപ്പെട്ടത്.
ഉച്ചകഴിഞ്ഞ് 3.07 ഓടെയാണ് പോലീസ് സംഭവസ്ഥലത്തെത്തിയത് .മകൾ ശ്വസിക്കുന്നില്ലെന്ന് മരിയയുടെ പിതാവ് പോലീസിനെ അറിയിച്ചു.

പാരാമെഡിക്കുകൾ എത്തി കുട്ടിയെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരിയ വീട്ടിലിരിക്കുമ്പോൾ താൻ രാവിലെ ജോലിക്ക് പോയിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.
അവർ അന്ന് ഫോണിൽ സംസാരിച്ചിരുന്നുവെന്നും മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് അവസാനമായി ലഭിച്ച സന്ദേശം.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കട്ടിലിനടിയിൽ മൃതദേഹം കണ്ടതെന്ന് പിതാവ് പറഞ്ഞു.

കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് മരണകാരണമെന്നാണ് മെഡിക്കൽ എക്സാമിനറുടെ നിഗമനം. അധിക അന്വേഷണത്തിൽ ഇര ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി, ”പസദേന പോലീസ് പറഞ്ഞു.

പസദേന പോലീസിന്റെ വയലന്റ് ക്രൈംസ് യൂണിറ്റും ക്രൈം സീൻ യൂണിറ്റും കേസ് അന്വേഷിക്കുന്നു. ഈ കുറ്റകൃത്യത്തെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ, അവർ ഡിറ്റക്ടീവ് എം. ക്വിന്റാനില്ലയെ 713-475-7803 എന്ന നമ്പറിലോ ഡിറ്റക്ടീവ് എസ്. മാതയെ 713-475-7878 എന്ന നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments