Sunday, September 24, 2023

HomeMain Storyകൻസാസ് പത്രത്തിൽ നടത്തിയ റെയ്ഡ് നിയമം ലംഘനം

കൻസാസ് പത്രത്തിൽ നടത്തിയ റെയ്ഡ് നിയമം ലംഘനം

spot_img
spot_img

പി.പി ചെറിയാൻ

ടൊപെക,കൻസാസ് – കൻസാസിൽ ഒരു ആഴ്ചപ്പതിപ്പ് ഓഫീസ് റെയ്‌ഡ് ചെയ്യാൻ സെൻട്രൽ കൻസാസ് പോലീസ് മേധാവി ഉത്തരവിട്ടത് പൗരാവകാശങ്ങളുടെ ക്രിമിനൽ ലംഘനമാകാമെന്നു ഒരു മുൻ ഫെഡറൽ പ്രോസിക്യൂട്ടർ അഭിപ്രായപ്പെട്ടു.

മരിയോൺ കൗണ്ടി റെക്കോർഡിന്റെ ഓഫീസുകളിലും അതിന്റെ പ്രസാധകന്റെ വീട്ടിലും നടത്തിയ റെയ്ഡ് പത്രപ്രവർത്തകരെ അവരുടെ ന്യൂസ് റൂമുകൾ തിരയുന്നതിൽ നിന്ന് സംരക്ഷിക്കുന്ന ഫെഡറൽ സ്വകാര്യതാ നിയമം ലംഘിച്ചതായി നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി . റിപ്പോർട്ടർമാരെയും എഡിറ്റർമാരെയും അവരുടെ ഉറവിടങ്ങളോ പ്രസിദ്ധീകരിക്കാത്ത മെറ്റീരിയലോ വെളിപ്പെടുത്താൻ നിർബന്ധിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നതും ഒരു കൻസാസിൽ നിലവിലുള്ള നിയമം ലംഘികുന്നതാണെന്നും നിയമ വിദഗ്ധർ പറയുന്നു.

കൻസാസിൽ നടന്ന റെയ്ഡ് പത്രത്തിനു അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുത്തു – സമീപകാല സംഭവങ്ങൾ പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ചും പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുമു ള്ള ഒരു സംവാദത്തിന്റെ കേന്ദ്രമായി മാറി .

പത്രത്തിൽ നിന്ന് കമ്പ്യൂട്ടറുകളും സ്വകാര്യ മൊബൈൽ ഫോണുകളും റൂട്ടറും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്തതിനെ ന്യായീകരിക്കാൻ മതിയായ തെളിവുകളില്ലെന്ന് പ്രാദേശിക പ്രോസിക്യൂട്ടറുടെ നിഗമനത്തെത്തുടർന്ന് എല്ലാ ഇനങ്ങളും പത്രത്തിന്റെ അഭിഭാഷകൻ നിയമിച്ച കമ്പ്യൂട്ടർ ഫോറൻസിക് ഓഡിറ്റിംഗ് സ്ഥാപനത്തിന് ബുധനാഴ്ച വിട്ടുകൊടുത്തു. ഫയലുകൾ ആക്‌സസ് ചെയ്‌തതാണോ അതോ പകർത്തിയതാണോ എന്ന് സ്ഥാപനം പരിശോധിച്ചുവരികയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments