രാജ്യത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തി ചാന്ദ്ര ദൗത്യത്തില്‍ ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3ന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങി.
മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ വൈകിട്ട് 6.04നാണ് ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തി,ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്.
ലോകം ഉദ്വേഗത്തോടെ വീക്ഷിച്ച സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയയ്‌ക്കൊടുവില്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാര്‍ഡും ഇന്ത്യക്ക് സ്വന്തമായി.