മലപ്പുറം : മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്ബൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്.
നിലമ്ബൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മതവിദ്വേഷകേസില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഷനില്‍ ഹാജരാകാൻ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസ് രജ്സ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. ഈ കേസില്‍ ഷാജന് ജാമ്യമില്ല. അതേസമയം മതവിദ്വേഷകേസില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ഈ കേസില്‍ ഇന്ന് ഷാജൻ സ്‌കറിയയുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കവേയാണ് നാടകീയമായി തൃക്കാക്കര പൊലീസ് നിലമ്ബൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി അറസ്റ്റു ചെയ്തത്. നേരത്തെ നിലമ്ബൂര്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ സ്‌കറിയയുടെ പരാതിയില്‍ ആയിരുന്നു ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് ചുമത്തി നിലമ്ബൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ ഷാജന് ഹൈക്കോടതി നേരത്തെ മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു.