വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സര്‍വേകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിന് മുന്‍തൂക്കം. ഏറ്റവും അവസാനം പുറത്തുവന്ന സര്‍വേയിലും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള പോരാട്ടത്തില്‍ സ?ര്‍വേകളില്‍ വ്യക്തമായ മേല്‍ക്കൈ കമല ഹാരിസനാണ്.
ഫോര്‍തേര്‍ട്ടിഎയിറ്റ് എന്ന തെരഞ്ഞെടുപ്പ് വിശകലന സൈറ്റാണ് വെള്ളിയാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സര്‍വേ ഫലം പുറത്ത് വിട്ടത്. ഇതുപ്രകാരം ദേശീയതലത്തില്‍ കമല ഹാരിസ് ട്രംപിനേക്കാളും 2.1 പോയിന്റുകള്‍ക്ക് മുന്നിലാണ്.
മിഷിഗണ്‍ സ്റ്റേറ്റില്‍ കമല ഹാരിസിന് രണ്ട് പോയിന്റ് ലീഡുണ്ട്. വിസ്‌കോസിനില്‍ 1.8 പോയിന്റും പെന്‍സില്‍വാനിയയില്‍ 1.1 പോയിന്റും ലീഡുണ്ട്. അരിസോണ, ജോര്‍ജിയ എന്നീ സ്റ്റേറ്റുകളില്‍ നേരിയ ലീഡ് മാത്രമാണ് ഉള്ളത്. നോര്‍ത്ത് കരോളിനയില്‍ മൂന്ന് പോയിന്റിന്റെ ലീഡ് ട്രംപിനുണ്ട്. നേവാദിയയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്.
നേരത്തെ പുറത്ത് വന്ന സി.ബി.എസ്, ബ്ലുംബെര്‍ഗ് പോളുകളിലും ട്രംപിനേക്കാളും മുന്‍തൂക്കം കമലഹാരിസനാണ് ഉള്ളത്.