Friday, May 16, 2025

HomeMain Storyഫോമാ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം പീറ്റർ കുളങ്ങരയ്ക്ക്

ഫോമാ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം പീറ്റർ കുളങ്ങരയ്ക്ക്

spot_img
spot_img

പുന്റാ കാനാ:ഫോമാ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം പീറ്റർ കുളങ്ങരയ്ക്ക് . പുന്റാ കാനായിൽ നടക്കുന്ന എട്ടാമത് ഫോമാ അന്തർദ്ദേശീയ കൺവൻഷനിൽ മുൻ മന്ത്രി അഡ്വ. മോൻസ് ജോസഫ് എം. എൽ. എ സമ്മാനിച്ചു

.അമേരിക്കയിലും കേരളത്തിലും നടത്തിയ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്കാണ് ഫോമാ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകിയതെന്ന് ഫോമാ അവാർഡ് കമ്മറ്റി വിലയിരുത്തി.

ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് ,ജനറൽ സെക്രട്ടറി ഓജസ് ജോൺ ,ട്രഷറർ ബിജു തോണിക്കടവിൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ: ജയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജയിംസ് ജോര്‍ജ്ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ കുഞ്ഞു മാലിയില്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാൻ തോമസ് കോശി, കോ-ചെയമാൻ ചാക്കോ കോയിക്കലേട്ട്, കമ്മിറ്റിയംഗങ്ങളായ ലൂക്കോസ് പൈനുങ്കല്‍, മേഴ്‌സി സാമുവല്‍, വില്‍സണ്‍ ഊഴത്തില്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നായി (ചാരിറ്റി, വുമണ്‍ എംപവര്‍മെന്റ്, ബിസിനസ് എക്‌സലന്‍സ്, ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍, ഫോമാ ജോബ് വെല്‍ഡന്‍, ഫോമാ ബെസ്റ്റ് റീജിയന്‍, ഫോമാ ബെസ്റ്റ് അസോസിയേഷന്‍, ഫോമാ ബെസ്റ്റ് റീജിയന്‍ പ്രൊസഷന്‍, ഫോമാ ഷോര്‍ട്ട് സ്റ്റോറി വിജയികള്‍) തെരഞ്ഞെടുക്കപ്പെട്ടവരെ വേദിയിൽ ആദരിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments