Wednesday, May 21, 2025

HomeMain Storyബൈ… ബൈ.. പാരീസ് . അമേരിക്കന്‍ മെഡല്‍വേട്ടയോടെ ഒളിമ്പിക്‌സിന് കൊടിയിറങ്ങി

ബൈ… ബൈ.. പാരീസ് . അമേരിക്കന്‍ മെഡല്‍വേട്ടയോടെ ഒളിമ്പിക്‌സിന് കൊടിയിറങ്ങി

spot_img
spot_img

പാരീസ്: പതിനേഴ് ദിനങ്ങള്‍ ലോക കായിക തലസ്ഥാനമായി മാറിയ പാരീസിസ്. പാരിസ് ഒളിംപിക്‌സിന് കൊടിയിറങ്ങി. മെഡല്‍വേട്ടയില്‍ അമേരിക്ക ഒന്നാം സ്ഥാനത്തും ചൈന രണ്ടാമതുമെത്തി വര്‍ണാഭമായ സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത് മലയാളിതാരം പി.ആര്‍.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറുമായിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച പാരിസ് ഉത്സവത്തിന് രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികളോടെ ശുഭപര്യവസാനം.

ഒളിംപിക്‌സ് ദീപം ഉയര്‍ന്നു കത്തിയ ജാര്‍ഡിന്‍സ് ദെസ് ടുയ്‌ലെറീസിലേക്ക് ഫ്രാന്‍സിന്റെ നീന്തല്‍ താരം ലിയോണ്‍ മെര്‍ച്ചന്റ് കടന്നുവന്നതോടെയായിരുന്നു സമാപന ചടങ്ങുകളുടെ തുടക്കം.
റാന്തലില്‍ പകര്‍ന്നെടുത്ത ഒളിംപിക് ദീപവുമായി ലിയോണ്‍ സ്റ്റാഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിലേക്ക്. പിന്നാലെ വിവിധ രാജ്യങ്ങളുടെ പതാകയേന്തി അത്‌ലീറ്റുകള്‍ സ്റ്റേഡിയത്തിലെത്തി. പാട്ടും നൃത്തവുമൊക്കെയാണ് ആഘോഷം കൊഴുത്തു. ആരാധകരെ ആന്ദിപ്പിച്ച് ഫീനിക്‌സ് ബാന്‍ഡിന്റെ സംഗീത പരിപാടി. 2028ലെ ഒളിംപിക്‌സിന് വേദിയായ ലൊസാഞ്ചസ് മേയര്‍ക്ക്കരന്‍ ബാസ്, പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോയില്‍നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി.

പതാക സ്വീകരിച്ച് ഹോളിവുഡ് താരം ടോം ക്രൂസ് അത് യുഎസിലേക്ക് അതിസാഹസികമായി എത്തിക്കുന്നതായിരുന്നു അടുത്ത കാഴ്ച. ലിയോണ്‍ മെര്‍ച്ചന്റ് സ്റ്റേഡിയത്തിലെത്തിയ ഒളിംപിക് ദീപം അണച്ചു. ഇന്റര്‍ നാഷ്ണല്‍ ഒളിമ്പിക്‌സ കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് മുപ്പത്തിമൂന്നാമത് ഗെയിംസ് സമാപനമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments