ചെന്നൈ: തമിഴ്നാട് ചെന്നൈ-തിരുപ്പതി ദേശീയ പാതയിൽ തിരുവള്ളൂരിൽ തിരുത്തണിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചെന്നൈ എസ്.ആർ.എം കോളജ് വിദ്യാർഥികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം. വിദ്യാർഥികൾ സഞ്ചരിച്ച കാർ കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചെന്നൈ-തിരുപ്പതി ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.