Monday, May 12, 2025

HomeMain Storyഹെലികോപ്ടര്‍ ഹോട്ടലിന്റെ മേല്‍ക്കൂരയിലിടിച്ചു തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു;  ഹോട്ടലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു

ഹെലികോപ്ടര്‍ ഹോട്ടലിന്റെ മേല്‍ക്കൂരയിലിടിച്ചു തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു;  ഹോട്ടലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു

spot_img
spot_img

സിഡ്നി: ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ ഇടിച്ച് ഹെലികോപ്റ്ററര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. ഹോട്ടലിലുണ്ടായിരുന്ന  നാനൂറിലധികം പേരെ  ഉടന്‍ തന്നെ ഒഴിപ്പിച്ചതോടെ വന്‍ അപകടം ഒഴിവായി. ഓസ്ട്രേലിയയിലെ വിനോദസഞ്ചാര നഗരമായ കെയ്ന്‍സിലെ  ഡബിള്‍ ട്രീ ഹോട്ടലിന ഹില്‍ട്ടണ്‍ ഹോട്ടലിനു മുകളിലാണ് ഹെലികോപ്ടര്‍ ഇടിച്ചത്.  

ഹെലികോപ്റ്റര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഹോട്ടലിന് മുകളില്‍ വന്‍  തീപിടുത്തമുണ്ടായി.  തീ പടര്‍ന്നതിന് പിന്നാലെ ഉടന്‍ തന്നെ ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതായി ഓസ്ട്രേലിയന്‍ പൊലീസ് പറഞ്ഞു. പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ഹെലികോപ്റ്ററില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കെയ്ന്‍സ് നഗരത്തിലെ പ്രശസ്ത ഹോട്ടലായ ഡബിള്‍ ട്രീ ഹോട്ടലിന് മുകളിലാണ് അപകടം ഉണ്ടായത്. പൈലറ്റ് അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഓസ്ട്രേലിയന്‍ പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments