ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെരുമഴയും മിന്നല്‍ പ്രളയവും. നിരവധി പേരുടെ ജീവനുകള്‍ നഷ്ടപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലായി 28 ജീവനുകളാണ് നഷ്ടമായത്. ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. ഒരാളെ കാണാതായി. രാജസ്ഥാനിലാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. രാജസ്ഥഛാനിമല്‍ മാത്രം മാത്രം 16 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ പലയിടത്തും കനത്ത മഴ തുടരുന്നുണ്ട്.
നാലു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ടാണ് നല്കിയിരിക്കുന്നത്.പഞ്ചാബില്‍ മഴവെള്ളപാച്ചിലില്‍ വാഹനം ഒലിച്ചുപോയി ഒരു കുടുംബത്തിലെ എട്ടു പേരടക്കം ഒന്‍പതാളുകള്‍ മരിച്ചു. ഹരിയാനയിലും കനത്ത മഴയില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ അമര്‍നാഥ് തീര്‍ത്ഥയാത്ര താല്കാലികമായി നിര്‍ത്തി