Saturday, May 17, 2025

HomeMain Storyഇസ്രായേലിന് 20 ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജിന് യു.എസ് അംഗീകാരം നല്‍കി

ഇസ്രായേലിന് 20 ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജിന് യു.എസ് അംഗീകാരം നല്‍കി

spot_img
spot_img

വാഷിംഗ്ടണ്‍: ഇസ്രായേലിന് 20 ബില്യണ്‍ ഡോളറിലധികം വരുന്ന പുതിയ ആയുധ പാക്കേജിന് അംഗീകാരം നല്‍കി യു.എസ്. ഗാസയില്‍ വ്യാപകമായി ആളുകള്‍ കൊല്ലപ്പെടുന്നതിനിടയില്‍ ആയുധവിതരണം നിര്‍ത്താനുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം ഏറുമ്പോഴാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം.

50 എഫ്-15 യുദ്ധവിമാനങ്ങള്‍ ഇസ്രായേലിന് 18.82 ബില്യണ്‍ ഡോളറിന് വില്‍ക്കാന്‍ അനുമതി നല്‍കിയതായി കോണ്‍ഗ്രസിന് നല്‍കിയ വിജ്ഞാപനത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 2029ലായിരിക്കും ഈ വിമാനങ്ങള്‍ വിതരണം ചെയ്യാനാകുക. വെടിക്കോപ്പുകളും പുതിയ സൈനിക കാര്‍ഗോ വാഹനങ്ങളും പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്.

‘ഇസ്രായേലിന്റെ സുരക്ഷയ്ക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്, ശക്തവും സജ്ജമായതുമായ സ്വയം പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇസ്രായേലിനെ സഹായിക്കേണ്ടത് യുഎസ് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്,- എന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇതു സംബന്ധിച്ച അറിയിപ്പില്‍ പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments